Follow KVARTHA on Google news Follow Us!
ad

Test | കോവിഡ്: ചൈന അടക്കം ഈ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടി-പിസിആർ ടെസ്റ്റ് നിർബന്ധം; പോസിറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ ചെയ്യും

RT-PCR test mandatory for int'l arrivals from China, Japan, S Korea, Hong Kong & Thailand #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെൽഹി: (www.kvartha.com) ആഗോളതലത്തിൽ കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ചൈന, ജപ്പാൻ, ഹോങ്കോംഗ്, ബാങ്കോക്ക്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് ആർടി-പിസിആർ ടെസ്റ്റ് നിർബന്ധമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഇത് സംബന്ധിച്ച് വിശദമായ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.                       

RT-PCR test mandatory for int'l arrivals from China, Japan, S Korea, Hong Kong & Thailand, New Delhi,News,Top-Headlines,Latest-News,China,Japan,COVID19.

വിഷയത്തിൽ വ്യോമയാന മന്ത്രാലയവുമായി സംസാരിക്കുകയാണെന്ന് മാണ്ഡവ്യ വ്യക്തമാക്കി. ആർ‌ടി-പി‌സി‌ആർ റിപ്പോർട്ട് പോസിറ്റീവ് ആയതോ പനി പോലുള്ള ലക്ഷണങ്ങൾ ഉള്ളതോ ആയ യാത്രക്കാരെ ക്വാറന്റൈൻ ചെയ്യും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് നിലവിലെ ആരോഗ്യ സ്ഥിതി പ്രഖ്യാപിക്കുന്ന എയർ സുവിധ ഫോം പൂരിപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.

ഓരോ രാജ്യാന്തര വിമാനത്തിലും എത്തുന്ന യാത്രക്കാരിൽ രണ്ട് ശതമാനം പേർ ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളിൽ റാൻഡം കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാവും. ഓരോ വിമാനത്തിലെയും അത്തരം യാത്രക്കാരെ ബന്ധപ്പെട്ട എയർലൈനുകൾ കണ്ടെത്തുകയും സാമ്പിൾ സമർപ്പിച്ച ശേഷം യാത്രക്കാരെ വിമാനത്താവളത്തിന് പുറത്ത് പോകാൻ അനുവദിക്കുകയും ചെയ്യും.

Keywords: RT-PCR test mandatory for int'l arrivals from China, Japan, S Korea, Hong Kong & Thailand, New Delhi,News,Top-Headlines,Latest-News,China,Japan,COVID19.


Post a Comment