Follow KVARTHA on Google news Follow Us!
ad

Ranveer Singh | 'ഭര്‍ത്താവ് എന്ന നിലയില്‍ അവളെക്കുറിച്ച് അഭിമാനിക്കുന്നു'; ദീപിക പദുകോണിന്റെ നേട്ടത്തില്‍ സന്തോഷിച്ച് നടന്‍ രണ്‍വീര്‍ സിങ്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Mumbai,News,Bollywood,Cine Actor,Actress,FIFA-World-Cup-2022,National,
മുംബൈ: (www.kvartha.com) ശാരൂഖ് ഖാന്‍ ചിത്രമായ പത്താനിലെ ഗാനത്തെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ചൂടുപിടിക്കുകയാണ്. ചിത്രത്തിലെ ഗാനരംഗത്തില്‍ നടി ദീപിക പദുകോണ്‍ ധരിച്ച വസ്ത്രമാണ് വിവാദമായത്. ബികിനി ധരിച്ചതും കാവി നിറമുള്ള വസ്ത്രം ധരിച്ചതുമാണ് വിവാദത്തിന് കാരണം. ഗാനരംഗം ഒഴിവാക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

ഈ വിവാദങ്ങള്‍ക്കിടെയാണ് വേള്‍ഡ് കപ് ട്രോഫി അനാച്ഛേദനത്തിനായി താരം ഖത്വറിലേക്ക് പറന്നത്. ഇതാദ്യമായിട്ടാണ് ഒരു ഇന്‍ഡ്യന്‍ സിനിമാ താരത്തിന് ഇത്തരത്തിലൊരു അവസരം ലഭിക്കുന്നത്. ചരിത്ര നേട്ടമെന്നായിരുന്നു ആരാധകര്‍ ഇതിനെ വിശേഷിപ്പിച്ചത്.

Ranveer Singh To NDTV On Deepika Padukone Unveiling FIFA Trophy: 'Proud As A Husband And As An Indian', Mumbai, News, Bollywood, Cine Actor, Actress, FIFA-World-Cup-2022, National

ദീപികക്ക് ലഭിച്ച ഭാഗ്യത്തെ കുറിച്ച് വാചാലനാവുകയാണ് ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്. ഭര്‍ത്താവ് എന്ന നിലയില്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്നാണ് നടന്‍ പറഞ്ഞത്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം സന്തോഷം പങ്കുവെച്ചത്.

'ഇതൊരു വലിയ കാര്യമാണ്. ഭര്‍ത്താവെന്ന നിലയിലും ഒരു ഇന്‍ഡ്യക്കാരനെന്ന നിലയിലും അവളെക്കുറിച്ച് അഭിമാനിക്കുന്നു'-രണ്‍വീര്‍ സിങ് പറഞ്ഞു.

ദീപിക പദുകോണിനൊപ്പം രണ്‍വീറും വേള്‍ഡ് കപ് ഫൈനല്‍ കാണാന്‍ ഖത്വറില്‍ എത്തിയിരുന്നു. ഭാര്യക്ക് ലഭിച്ച നേട്ടത്തില്‍ ഏറ്റവും അധികം ആഹ്ലാദിച്ചത് രണ്‍വീറായിരുന്നു. ദീപികയും മുന്‍ സ്പാനിഷ് ടീം ക്യാപ്റ്റന്‍ ഇകര്‍ കാസിലും ചേര്‍ന്നായിരുന്നു ട്രോഫി അനാവരണം ചെയ്തത്. ലോക കപ് ട്രോഫിക്കൊപ്പം എന്റെ ട്രോഫി എന്ന് കുറിച്ച് കൊണ്ടായിരുന്നു അന്ന് നടന്‍ വീഡിയോ പങ്കുവെച്ചത്. കൂടാതെ ദീപികക്കൊപ്പം ഖത്വറില്‍ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

Keywords: Ranveer Singh To NDTV On Deepika Padukone Unveiling FIFA Trophy: 'Proud As A Husband And As An Indian', Mumbai, News, Bollywood, Cine Actor, Actress, FIFA-World-Cup-2022, National.

Post a Comment