പ്രധാനമന്ത്രി കിസാൻ യോജന
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന (പിഎം കിസാൻ സമ്മാൻ നിധി യോജന) പ്രകാരം, ചെറുകിട ഇടത്തരം കർഷകർക്ക് എല്ലാ വർഷവും വളവും വിത്തും വാങ്ങാൻ 6,000 രൂപ വാർഷിക സഹായം കേന്ദ്ര സർക്കാർ നൽകുന്നു. 2000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് ഈ തുക കർഷകരുടെ അക്കൗണ്ടിലേക്ക് വരുന്നത്. ഇതുവരെ 2000 രൂപ വീതമുള്ള 12 ഗഡുക്കൾ കർഷകർക്ക് നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി കിസാൻ പദ്ധതി പ്രകാരം ഏപ്രിൽ ഒന്ന് മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ കർഷകർക്ക് ആദ്യ ഗഡു തുക നൽകും. രണ്ടാം ഗഡു ഓഗസ്റ്റ് ഒന്നിനും നവംബർ 30 നും ഇടയിലാണ് കൈമാറുന്നത്. മൂന്നാം ഗഡു ഡിസംബർ ഒന്നിനും മാർച്ച് 31 നും ഇടയിൽ ട്രാൻസ്ഫർ ചെയ്യുന്നു. ഒക്ടോബർ 17 നാണ് 12-ാം ഗഡു തുക കർഷകർക്ക് നൽകിയത്.
ഇക്കാര്യം ശ്രദ്ധിക്കു
13-ാം ഗഡുവിനായി കാത്തിരിക്കുന്ന കർഷകർ ഇതുവരെ ഇ-കെവൈസി ചെയ്തിട്ടില്ലെങ്കിൽ ഉടൻ തന്നെ പിഎം കിസാന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് അത് പൂർത്തിയാക്കുക. ഇ-കെവൈസി ചെയ്തില്ലെങ്കിൽ 13-ാം ഗഡു അക്കൗണ്ടിൽ വരില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ 31നകം ഇക്കാര്യം പൂർത്തിയാക്കാനാണ് അറിയിച്ചിരിക്കുന്നത്.
ഓണ്‍ലൈനില്‍ ഇ-കെവൈസി ചെയ്യുന്നതിന്
ഘട്ടം 1: ഔദ്യോഗിക വെബ്‌സൈറ്റായ https://pmkisan(dot)gov(dot)in സന്ദര്‍ശിക്കുക.
ഘട്ടം 2: വെബ്സൈറ്റില്‍ 'e-KYC' എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് ആധാര്‍ കാര്‍ഡ് നമ്പറും ക്യാപ്ച കോഡും നല്‍കുക. അതിനു ശേഷം സെര്‍ച് ഓപ്ഷനില്‍ ക്ലിക് ചെയ്യുക.
ഘട്ടം 3: തുടര്‍ന്ന് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കി അതില്‍ ലഭിച്ച OTP പൂരിപ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഇ-കെവൈസി പൂര്‍ത്തിയാകും
Keywords: PM Kisan 13th Installment Date, News,New Delhi,Top-Headlines,Latest-News,Prime Minister,Farmers,Central Government,Media,Report,Online,Website.