Follow KVARTHA on Google news Follow Us!
ad

Prediction | '2023-ൽ അമേരിക്കയിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടും; ഇലോൺ മസ്‌ക് പ്രസിഡന്റാകും; ജർമനിയും ഫ്രാൻസും തമ്മിൽ യുദ്ധം നടക്കും'; പ്രവചനവുമായി മുൻ റഷ്യൻ പ്രസിഡണ്ട്

'Musk US President, War Between Germany And France', Predicts Putin Aide #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
മോസ്‌കോ: (www.kvartha.com) 2023 ൽ അമേരിക്കയിൽ ആഭ്യന്തരയുദ്ധം നടക്കുമെന്നും തുടർന്ന് ഇലോൺ മസ്‌ക് പ്രസിഡന്റാകുമെന്നും പ്രവചിച്ച് മുൻ റഷ്യൻ പ്രസിഡണ്ടും നിലവിലെ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിന്റെ വിശ്വസ്തനുമായ ദിമിത്രി മെദ്‌വദേവ്. അടുത്ത വർഷം ജർമനിയും ഫ്രാൻസും തമ്മിൽ യുദ്ധം ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു.               
                 
'Musk US President, War Between Germany And France', Predicts Putin Aide, international, Mosco, News, Top-Headlines, Latest-News, Predict, President, Germany, France, war.

പുടിന്റെ ഉപദേശക സുരക്ഷാ കൗൺസിലിന്റെ ഉപമേധാവിയായ മെദ്‌വദേവ്, പുടിൻ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ നാല് വർഷം രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു. സൈനിക കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സമിതിയിൽ ദിമിത്രി മെദ്‌വദേവ് ഇനി പുടിന്റെ ഡെപ്യൂട്ടി ആയി പ്രവർത്തിക്കുമെന്ന് റഷ്യ തിങ്കളാഴ്ച അറിയിച്ചിരുന്നു.

ടെലിഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിലാണ് ദിമിത്രി മെദ്‌വദേവ് 2023 ൽ നടന്നേക്കുമെന്ന് പറയുന്ന ഒരുകൂട്ടം പ്രവചനങ്ങൾ നടത്തിയിരിക്കുന്നത്. ബ്രിട്ടൻ വീണ്ടും യൂറോപ്യൻ യൂണിയനിൽ ചേരുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. എങ്കിലും ബ്രിട്ടൻ ഇതോടെ തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Keywords: 'Musk US President, War Between Germany And France', Predicts Putin Aide, international, Mosco, News, Top-Headlines, Latest-News, Predict, President, Germany, France, war.

Post a Comment