Follow KVARTHA on Google news Follow Us!
ad

Meta | ഫേസ്ബുക്ക് ഡേറ്റിങ് ഉപയോഗം ഇനി 'കുട്ടിക്കളിയല്ല'; മുഖം പരിശോധിച്ച് പ്രായം കണ്ടെത്താനുള്ള സാങ്കേതിക വിദ്യയുമായി മെറ്റ; ലക്ഷ്യം പ്രായപൂർത്തിയാവാത്തവരെ നിയന്ത്രിക്കൽ

Meta to verify user age on Facebook Dating by using AI face scanning #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കാലിഫോർണിയ: (www.kvartha.com) ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫേസ് സ്കാനർ (AI Face Scanner) രീതികൾ സോഷ്യൽ മീഡിയ ഭീമൻ ഭീമൻ ഫേസ്ബുക് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. ഡേറ്റിംഗ് സേവനം ഉപയോഗിക്കുന്ന ഒരു ഉപയോക്താവിന് 18 വയസിന് താഴെയാണെന്ന് പ്രായമെന്ന് പ്ലാറ്റ്‌ഫോം സംശയിക്കുന്നുവെങ്കിൽ, അവരുടെ പ്രായം പരിശോധിക്കാൻ പ്രേരിപ്പിക്കുമെന്ന് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ ബ്ലോഗ് പോസ്റ്റ് ഉദ്ധരിച്ച് അമേരിക്കൻ ടെക്‌നോളജി ന്യൂസ് വെബ്‌സൈറ്റ് ദി വെർജ് റിപ്പോർട്ട് ചെയ്തു.                
Meta to verify user age on Facebook Dating by using AI face scanning, International,News,Top-Headlines,Latest-News,Facebook,Digital.

സെൽഫി വീഡിയോകൾ പങ്കിടുന്നതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ പ്രായം തെളിയിക്കാൻ കഴിയും. കൂടാതെ ഐഡിയുടെ പകർപ്പും അപ്‌ലോഡ് ചെയ്യാം. മെറ്റയുടെ അഭിപ്രായത്തിൽ, യോട്ടി (Yoti) എന്ന കമ്പനിക്ക് മുഖത്തെ സൂചനകൾ ഉപയോഗിച്ച് പ്രായം നിർണയിക്കാനാവും. ആളുകൾക്ക് തങ്ങൾ ആരാണെന്ന് തെളിയിക്കാൻ കഴിയുന്ന സുരക്ഷിതമായ ഡിജിറ്റൽ ഐഡന്റിറ്റി കമ്പനിയാണ് യോട്ടി. യുകെ ഗവൺമെന്റ് അംഗീകരിച്ച ഈ കമ്പനി സിറ്റിസൺ കാർഡ്, മെറ്റാ, എൻഎച്ച്എസ്, വിർജിൻ ഗെയിംസ് എന്നിവയുൾപെടെവക്കായി പ്രവർത്തിക്കുന്നുണ്ട്.

മുതിർന്നവർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഫീച്ചറുകൾ ഉപയോഗിക്കുന്നതിൽ നിന്ന് കുട്ടികളെ തടയാൻ ഈ പുതിയ പ്രായ പരിശോധനാ സംവിധാനം സഹായിക്കുമെന്ന് മെറ്റാ പറയുന്നു. ഫേസ്ബുക്കിൽ മുതിർന്നവർക്ക് അവരുടെ പ്രായം പരിശോധിക്കേണ്ട ആവശ്യമില്ല. 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാക്കാൻ ജനനത്തീയതി മാറ്റാൻ ശ്രമിക്കുന്ന ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെ പരിശോധിക്കുന്നത് ഉൾപെടെയുള്ള കാര്യങ്ങൾക്കായാണ് യോട്ടിയുടെ സേവനം ഫേസ്ബുക് ഉപയോഗപ്പെടുത്തുന്നത്.

Keywords: Meta to verify user age on Facebook Dating by using AI face scanning, International,News,Top-Headlines,Latest-News,Facebook,Digital.

Post a Comment