കളിയുടെ 34-ാം മിനിറ്റിൽ മെസി പ്രസിദ്ധമായ ഇടത് കാൽ കൊണ്ട് തന്റെ മാന്ത്രികത പ്രകടമാക്കി ഡിഫൻഡർമാർക്കിടയിലൂടെ കുതിച്ച് ഗോൾകീപ്പറെ മറികടന്ന് അർജന്റീനയുടെ ആദ്യ ഗോൾ അടിച്ചു. മെസിയുടെ ലോകകപ്പ് കരിയറിലെ ഒമ്പതാം ഗോളും നോക്കൗട്ടിലെ ആദ്യ ഗോളുമാണ് ഇത്. ഇതോടെ മറഡോണയെയും ഗില്ലെർമോ സ്റ്റെബിലിനെയും മറികടന്ന് ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായി മെസി മാറി. ഇതുവരെ ഒമ്പത് ഗോളുകൾ നേടിയിട്ടുള്ള മെസിക് മുമ്പിൽ 10 ഗോളുകൾ നേടിയ മുൻ അർജന്റീന ക്യാപ്റ്റൻ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയാണുള്ളത്.
Just watching the 𝒎𝒂𝒈𝒊𝒄𝒊𝒂𝒏 do his thing 🧙🏻♂️🔁
— JioCinema (@JioCinema) December 3, 2022
Keep watching #JioCinema & #Sports18 to watch more of #Messi𓃵 in #ARGAUS ⚽#Qatar2022 #FIFAWorldCup #WorldsGreatestShow #FIFAWConJioCinema #FIFAWConSports18 pic.twitter.com/GFsni6RoaM
മൊത്തത്തിൽ, ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകൾ നേടിയവരുടെ പട്ടികയിൽ ഇപ്പോഴും ഫുട്ബോൾ കളിക്കുന്നവരിൽ രണ്ടാം സ്ഥാനത്താണ് മെസി. ജർമനിയുടെ തോമസ് മുള്ളർ (10), പോർച്ചുഗൽ സൂപ്പർസ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ (ഒമ്പത്) എന്നിവരാണ് പട്ടികയിലുള്ളത്. പ്രധാന ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ (22) നേടിയതിന്റെ കാര്യത്തിലും മെസി, റൊണാൾഡോയെ സമനിലയിലാക്കി. മെസിയുടെ 22 ഗോളുകളിൽ 13 എണ്ണവും കോപ്പ അമേരിക്കയിലാണ്. എന്നിരുന്നാലും, ഫിഫ ലോകകപ്പ് നോക്കൗട്ടിൽ ഇരുവർക്കുമിടയിൽ ഗോൾ നേടിയത് മെസി മാത്രമാണ്.
Keywords: Messi's extraordinary goal that sent Argentina into FIFA World Cup quarters, leaves behind Maradona, international,News,Top-Headlines,Latest-News,Doha,Leonal Messi,Football Player,FIFA-World-Cup-2022,Cristiano Ronaldo.