Follow KVARTHA on Google news Follow Us!
ad

Obituary | 'സഹപാഠിയായ വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് ക്ഷണിച്ച് വെടിവച്ച് കൊന്നശേഷം ക്രൂരമായി ബലാത്സംഗം ചെയ്തു; പിന്നീട് ശരീരഭാഗങ്ങള്‍ ഭക്ഷിച്ച്' കുപ്രസിദ്ധനായ ഇസൈ സഗാവ അന്തരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Japan,News,Dead,Student,World,
ടോക്യോ: (www.kvartha.com) സഹപാഠിയായ ഡച് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ച് കുപ്രസിദ്ധനായ ഇസൈ സഗാവ 73-ാം വയസില്‍ അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് നവംബര്‍ 24നാണ് സഗാവ അന്തരിച്ചത്. ഏതാനും ബന്ധുക്കള്‍ മാത്രമേ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളൂ.

സംഭവം ഇങ്ങനെ:

മനോനില ശരിയല്ലെന്ന കാരണത്താല്‍ ചെയ്ത കുറ്റകൃത്യത്തിന് ഇയാളെ കോടതി ശിക്ഷിച്ചിരുന്നില്ല. 1981ലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. പാരീസില്‍ വിദ്യാര്‍ഥിയായിരുന്നു അന്ന് സഗാവ. ഒപ്പം പഠിക്കുന്ന ഡച് വിദ്യാര്‍ഥിനി റിനീ ഹാര്‍ട് വെല്‍റ്റിനെ സഗാവ വീട്ടിലേക്ക് ക്ഷണിച്ചു.

ക്ഷണം സ്വീകരിച്ചെത്തിയ റീനിയെ വെടിവെച്ച് കൊന്ന് സഗാവ ക്രൂരമായി ബലാത്സംഗം ചെയ്തു. പിന്നീട് പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങള്‍ ഭക്ഷിക്കുകയായിരുന്നു. ശരീരഭാഗങ്ങള്‍ കളയാന്‍ ബോയിസ് ഡി ബോള്‍ഗാനെ പാര്‍കിലെത്തിയ സഗാവയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Japanese Man, Set Free After Killing, Molesting, Eating Dutch Woman, Dies At 73, Japan, News, Dead, Student, World

അവിടെ വച്ച് താന്‍ ചെയ്ത കുറ്റം ഇയാള്‍ പൊലീസിനോട് ഏറ്റുപറയുകയും ചെയ്തു. 1983ല്‍ വിചാരണ നടത്തവെ ഇയാളുടെ മനോനില ശരിയല്ലെന്ന് ഫ്രഞ്ച് മെഡികല്‍ വിദഗ്ധര്‍ മനസിലാക്കി. തുടര്‍ന്ന് കുറച്ചുകാലം ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചു. 1984ല്‍ ജപാനിലേക്ക് നാടുകടത്തി. സഗാവയുടെ ഒരുതരം സ്വഭാവ വൈകല്യമാണ് ഇത്തരം ക്രൂരത ചെയ്യാന്‍ അയാളെ പ്രേരിപ്പിച്ചതെന്നും ആശുപത്രിയിലെ ചികിത്സ ആവശ്യമില്ലെന്നും ജപാനീസ് അധികൃതര്‍ വിലയിരുത്തി.

പാരീസില്‍ നിന്ന് കേസ് സംബന്ധിച്ച രേഖകള്‍ കണ്ടെടുക്കാന്‍ സാധിക്കാത്തതിനാല്‍ തുടര്‍ അന്വേഷണം വേണ്ടെന്നും ജപാനീസ് അധികൃതര്‍ സ്വീകരിച്ചു. തുടര്‍ന്ന് കൊലപാതകിയായ സഗാവ സ്വതന്ത്രനായി വിഹരിച്ചു. അശ്ലീല ചിത്രങ്ങളിലും നഗ്‌നരായ സ്ത്രീകള്‍ക്കൊപ്പമുള്ള മാഗസിന്‍ ഫോടോ ഷൂടുകളിലും സഗാവ പങ്കാളിയായി. അവസാന കാലങ്ങളില്‍ സഹോദരനൊപ്പമായിരുന്നു സഗാവയുടെ താമസം.

Keywords: Japanese Man, Set Free After Killing Dutch Woman, Dies At 73, News, Dead, Student, World.

Post a Comment