Follow KVARTHA on Google news Follow Us!
ad

Passport Index | ലോകത്തിലെ ഏറ്റവും ശക്തവും ദുർബലവുമായ പാസ്‌പോർട്ടുകളുടെ റാങ്കിങ് പുറത്ത്; ഇന്ത്യയുടെ സ്ഥാനമറിയാം

India ranked 87 on list of strongest passports: Know which countries hold the strongest and weakest passports #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തക

ലണ്ടൻ: (www.kvartha.com) ലോകമെമ്പാടുമുള്ള ഏത് സ്ഥലത്തേക്കും യാത്ര ചെയ്യാൻ, പാസ്‌പോർട്ട് നിർബന്ധമായും ഉണ്ടായിരിക്കേണ്ട രേഖയാണ്. സ്വന്തം രാജ്യത്തിനും വിദേശ രാജ്യത്തിനുമിടയിൽ അതിർത്തി കടക്കുന്ന ഏതൊരു യാത്രക്കാരനും പാസ്‌പോർട്ട് ആവശ്യമാണ്. ഓരോ വർഷവും, ലണ്ടൻ ആസ്ഥാനമായുള്ള ഇമിഗ്രേഷൻ കൺസൾട്ടൻസി ഹെൻലി ലോകത്തിലെ ഏറ്റവും ശക്തവും ദുർബലവുമായ പാസ്‌പോർട്ടുകളുടെ സൂചിക പ്രസിദ്ധീകരിക്കുന്നു.
              
India ranked 87 on list of strongest passports: Know which countries hold the strongest and weakest passports, international,News,Top-Headlines,Latest-News,Pakistan,Passport,India,Country,Visa.
            
വിസ നേടാതെ നിങ്ങൾക്ക് എത്ര രാജ്യങ്ങളിൽ പ്രവേശിക്കാം എന്ന് പാസ്‌പോർട്ട് സൂചിക പറയുന്നു. ഇത് ഓരോ രാജ്യത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. കൂടാതെ നിരവധി സാമ്പത്തികവും മറ്റ് ഘടകങ്ങളും നോക്കിയാണ് റാങ്കിങ് തീരുമാനിക്കുന്നത്. ഹെൻലി പാസ്‌പോർട്ട് സൂചികയിൽ ഇക്കൊല്ലവും ജപ്പാൻ ഒന്നാമതെത്തി. ഈ പാസ്‌പോർട്ട് ഉപയോഗിച്ച് നിങ്ങൾക്ക് 193 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ഇന്ത്യൻ പാസ്‌പോർട്ട് 87-ാം സ്ഥാനത്താണ്. ഇന്ത്യയുടെ പാസ്‌പോർട്ട് ഉപയോഗിച്ച്, ഏകദേശം 60 രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് വിസ വേണ്ട.

പാകിസ്താന്റേതാകട്ടെ 109-ാമതും. സിംഗപ്പൂരും ദക്ഷിണ കൊറിയയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ജർമ്മനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ റാങ്കിങ്ങിൽ മൂന്നാമതാണ്. ഫിൻലൻഡ് നാലാമതും ഇറ്റലിയും ലക്സംബർഗും അഞ്ചാമതുമാണ്. ലോകത്തിലെ ഏറ്റവും ദുർബലമായ പാസ്‌പോർട്ട് അഫ്ഗാനിസ്ഥാനിന്റേതാണ്. സിറിയയുടെയും കുവൈത്തിന്റെയും പാസ്‌പോർട്ടുകൾ യഥാക്രമം 110, 111 എന്നീ നമ്പറുകളിലാണ്.

Keywords: India ranked 87 on list of strongest passports: Know which countries hold the strongest and weakest passports, international,News,Top-Headlines,Latest-News,Pakistan,Passport,India,Country,Visa.

Post a Comment