വാഷിംഗ്ടൺ: (www.kvartha.com) ക്രോം (Google Chrome) ഡെസ്‌ക്‌ടോപ്പ് വെബ് ബ്രൗസറിനായി രണ്ട് പുതിയ മോഡുകൾ അവതരിപ്പിച്ച് ഗൂഗിൾ. മെമ്മറി സേവർ (Memory Saver), എനർജി സേവർ (Energy Saver) എന്നീ ഓപഷനുകളാണ് ഉപയോക്താക്കൾക്ക് ലഭ്യമാവുക. ദി വെർജ് റിപ്പോർട്ട് അനുസരിച്ച്, പുതിയ മോഡുകൾ ഉപയോക്താക്കൾക്ക് ക്രോമിന്റെ മെമ്മറി ഉപയോഗം 30 ശതമാനം വരെ കുറയ്ക്കാനും ഉപകരണത്തിന്റെ ചാർജ് കുറയുമ്പോൾ ബാറ്ററി ആയുസ് വർധിപ്പിക്കാനും സാധിക്കും.
മെമ്മറി സേവിംഗ് മോഡ് ഉപയോഗിക്കുമ്പോൾ നിഷ്ക്രിയമായി കിടക്കുന്ന ടാബുകൾ നീക്കം ചെയ്യും. ക്രോം പ്രവർത്തിക്കുന്ന ഉപകരണത്തിന്റെ ചാർജ് 20 ശതമാനമായി കുറയുമ്പോൾ, ആനിമേഷനുകളോ വീഡിയോകളോ ഉള്ള വെബ്‌പേജുകളിലെ പശ്ചാത്തല പ്രവർത്തനവും വിഷ്വൽ ഇഫക്‌റ്റുകളും കുറയ്ക്കുന്നതിലൂടെ എനർജി സേവർ മോഡ് ബാറ്ററി ലൈഫ് പരമാവധി വർധിപ്പിക്കും.
ബാറ്ററി ആയുസ് എത്രത്തോളം നീണ്ടുനിൽക്കുമെന്ന് വ്യക്തമല്ലെങ്കിലും, ചാർജർ നിങ്ങൾ മറന്നാൽ ഓരോ സെക്കൻഡും പ്രധാനപ്പെട്ടത് ആയത് കൊണ്ട് അതിന്റെ പ്രയോജനം നേടാനാവും. ഏറ്റവും പുതിയ ക്രോം ഡെസ്ക്ടോപ്പ് പതിപ്പ് (m108) അവതരിപ്പിക്കുന്നതിന് ഭാഗമായാണ് രണ്ട് പുതിയ മോഡുകളും ലോകമെമ്പാടും പുറത്തിറക്കിയത്. ക്രോം ബ്രൗസറിന്റെ വലതുഭാഗത്തായി കാണുന്ന മൂന്ന് കുത്തുകളുടെ കീഴിൽ പുതിയ മോഡുകൾ ഉടൻ എല്ലാവർക്കും ലഭ്യമാകുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.
Keywords: Google Chrome browser gets new modes to boost battery life, free up memory, International,News,Top-Headlines,Latest-News,google,Washington,America.