Follow KVARTHA on Google news Follow Us!
ad

Goldy Brar | സിദ്ധു മൂസെ വാല കൊലപാതകം: മുഖ്യ സൂത്രധാരൻ ഗോൾഡി ബ്രാർ അമേരികയിൽ പിടിയിൽ; പിടികൂടുന്നവർക്ക് ഗായകന്റെ പിതാവ് 2 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു

Gangster Goldy Brar, mastermind of Sidhu Moose Wala murder, detained in California #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കാലിഫോർണിയ: (www.kvartha.com) പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മുസേവാലയുടെ കൊലപാതകത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ ഗോൾഡി ബ്രാറിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ കാലിഫോർണിയയിൽ നിന്നാണ് പിടികൂടിയതെന്ന് രഹസ്യാന്വേഷണ ഏജൻസി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട് ചെയ്തു.
             
              
Gangster Goldy Brar, mastermind of Sidhu Moose Wala murder, detained in California, international,News,Top-Headlines,Murder case,Punjab,America,Court.


പഞ്ചാബിലെ മാൻസ ജില്ലയിൽ കാറിൽ സഞ്ചരിക്കവെ അക്രമികളുടെ വെടിയേറ്റ് മരിച്ച സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം കാനഡ ആസ്ഥാനമായുള്ള ക്രിമിനൽ സംഘമായ ഗോൾഡി ബ്രാർ ഏറ്റെടുത്തിരുന്നു. സിദ്ധു മൂസ് വാല മരിച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബ്രാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

നേരത്തെ, സിദ്ധു മുസേവാലയുടെ പിതാവ് ബൽക്കൗർ സിംഗ്, ഗോൾഡി ബ്രാറിനെ പിടികൂടുന്നയാൾക്ക് താൻ രണ്ട് കോടി രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗോൾഡി ബ്രാറിനെ ആദ്യം കാലിഫോർണിയയിലെ കോടതിയിൽ ഹാജരാക്കുകയും അതിനുശേഷം ഇൻഡ്യയ്ക്ക് കൈമാറാനുള്ള നടപടികൾ ആരംഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ബ്രാറിനെ കസ്റ്റഡിയിലെടുത്തതിനെക്കുറിച്ച് കാലിഫോർണിയ പൊലീസ് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല.

Keywords: Gangster Goldy Brar, mastermind of Sidhu Moose Wala murder, detained in California, international,News,Top-Headlines,Murder case,Punjab,America,Court, Media, Report.



Post a Comment