Follow KVARTHA on Google news Follow Us!
ad

Fake Aadhaar | ആശങ്കയായി വ്യാജ ആധാർ കാർഡുകൾ; കേരളമടക്കം 8 സംസ്ഥാനങ്ങളിൽ സാമ്പിൾ സർവേ നടത്താനൊരുങ്ങി കേന്ദ്രം

Fake Aadhaar Cards: Centre Plans Crackdown, May Hold Sample Survey in 8 States #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) വ്യാജ ആധാർ കാർഡുകളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, കേരളം, തമിഴ്‌നാട്, കർണാടക, അസം, പശ്ചിമ ബംഗാൾ, മേഘാലയ, ത്രിപുര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കേന്ദ്രം സാമ്പിൾ സർവേ നടത്തിയേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. നവംബർ അവസാനവാരം കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഈ വിഷയത്തിൽ എല്ലാ സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.                
Fake Aadhaar Cards: Centre Plans Crackdown, May Hold Sample Survey in 8 States, New Delhi,News,Top-Headlines,Latest-News,Aadhar Card,Survey.

എട്ട് സംസ്ഥാനങ്ങളിൽ സെൻസിറ്റീവ് ജില്ലകളായി കണ്ടെത്തിയ, കേരളത്തിലെ എറണാകുളം, തമിഴ്നാട്ടിലെ തിരിപ്പൂർ, കർണാടകയിലെ ബെംഗളൂരു, അസമിലെ കരിംഗഞ്ച്, ഗോൾപാറ, ധുബ്രി, ദക്ഷിണ സൽമാര, ഹൈലകണ്ടി, മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ്, ത്രിപുരയിൽ പശ്ചിമ ത്രിപുര, സിപാഹിജാല, മഹാരാഷ്ട്രയിലെ മുംബൈ സെൻട്രൽ, പശ്ചിമ ബംഗാളിലെ പാൽഘർ, നോർത്ത് 24 പർഗാനാസ്, ദക്ഷിണ 24 പർഗാനാസ് എന്നിവിടങ്ങളിൽ സർവേ നടത്തുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

യോഗത്തിൽ ആഭ്യന്തരസെക്രട്ടറി നിലവിലെ സ്ഥിതിഗതികൾ എല്ലാ സംസ്ഥാനങ്ങളെയും ധരിപ്പിച്ചതായും പ്രശ്നം പരിഹരിക്കാൻ കേന്ദ്രം പദ്ധതിയിടുന്നതായും അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളോടും സാമ്പിൾ സർവേ എങ്ങനെ നടത്താം എന്നതിനെക്കുറിച്ചുള്ള നിർദേശങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്, തുടർന്ന് അത് വിശദമായി പഠിക്കും. ആധാർ ദുരുപയോഗം തടയാൻ ഒരു സംവിധാനം സ്ഥാപിക്കാൻ കേന്ദ്രം പദ്ധതിയിടുന്നുവെന്നും ആശയങ്ങൾ സംസ്ഥാന സർക്കാരുകളോട് ആരാഞ്ഞിട്ടുണ്ടെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

'വ്യാജ ആധാർ കാർഡുകൾ നമ്മുടെ രാജ്യത്തിന് വലിയ ഭീഷണിയാണ്, അത് ഉടനടി പരിഹരിക്കണം. അതിർത്തി സംസ്ഥാനങ്ങൾ കൂടുതൽ അപകടത്തിലാണ്. കേന്ദ്രത്തിൽ നിന്ന് എന്ത് നിർദേശം വന്നാലും അത് പാലിക്കും', മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു.

Keywords: Fake Aadhaar Cards: Centre Plans Crackdown, May Hold Sample Survey in 8 States, New Delhi,News,Top-Headlines,Latest-News,Aadhar Card,Survey.

Post a Comment