Follow KVARTHA on Google news Follow Us!
ad

Meta Warns | 'ഈ നിയമം പാസാക്കിയാൽ ഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്യും'; അമേരിക്കൻ സർക്കാരിന് മുന്നറിയിപ്പുമായി മെറ്റ

Facebook Parent Meta Warns of Removing News from Platform if US Passes Media Bill #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

കാലിഫോർണിയ: (www.kvartha.com)
ആൽഫബെറ്റ് ഇങ്കിന്റെ ഗൂഗിൾ, ഫേസ്‌ബുക്ക് തുടങ്ങിയ കമ്പനികളുമായി വാർത്താ സ്ഥാപനങ്ങൾക്ക് കൂട്ടായ ചർച്ചകൾ നടത്തുന്നത് എളുപ്പമാക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ യുഎസ് കോൺഗ്രസ് പാസാക്കിയാൽ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് വാർത്തകൾ നീക്കം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ.
                  
Facebook Parent Meta Warns of Removing News from Platform if US Passes Media Bill, international,News,Top-Headlines,Latest-News,America,Government,Facebook, California.


വിഷയത്തിൽ മെറ്റയും അമേരിക്കൻ സർക്കാരും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. അമേരിക്കൻ ഗവൺമെന്റ് പാസാക്കാൻ തയ്യാറെടുക്കുകയും മെറ്റ എതിർക്കുകയും ചെയ്യുന്ന 'യുഎസ് കോൺഗ്രസ് ജേണലിസം കോമ്പറ്റീഷൻ ആൻഡ് പ്രിസർവേഷൻ' എന്ന നിയമമാണ് തർക്കങ്ങൾക്ക് കാരണം. പ്രശ്‌നത്തിലായ പ്രാദേശിക വാർത്താ വ്യവസായത്തെ സഹായിക്കുന്നതിനാണ് നിയമമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. എന്നാൽ സർക്കാർ ചർച്ചകൾക്ക് വിധേയമാക്കുന്നതിനുപകരം നിയമം പാസാക്കിയാൽ വാർത്തകൾ നീക്കംചെയ്യുന്നത് പരിഗണിക്കാൻ കമ്പനി നിർബന്ധിതരാകുമെന്ന് മെറ്റാ വക്താവ് ആൻഡി സ്റ്റോൺടൂക്ക് ട്വിറ്ററിൽ കുറിച്ചു.

മെറ്റയ്ക്ക് മുന്നിൽ വലിയ വെല്ലുവിളി

കഴിഞ്ഞ ഒരു വർഷമായി, മെറ്റയുടെ വരുമാനം തുടർച്ചയായി ഇടിയുകയാണ്. നഷ്ടങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു. ഈ വർഷം മൂന്നാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) മെറ്റയുടെ ലാഭത്തിൽ ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 9.2 ബില്യൺ ഡോളറായിരുന്നെകിൽ ഇപ്പോഴത് 4.4 ബില്യൺ ഡോളറായി കുറഞ്ഞു. ഇതുകൂടാതെ, കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തെ അപേക്ഷിച്ച് നാല് ശതമാനം ഇടിവുണ്ടായി. മെറ്റയുടെ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 29.01 ബില്യൺ ഡോളറിൽ നിന്ന് 27.71 ബില്യൺ ഡോളറായി കുറഞ്ഞു.

Keywords: Facebook Parent Meta Warns of Removing News from Platform if US Passes Media Bill, international,News,Top-Headlines,Latest-News,America,Government,Facebook, California.

Post a Comment