Follow KVARTHA on Google news Follow Us!
ad

CM Pinarayi Vijayan | മുതുകുളം പഞ്ചായത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ബൈജുവിനെ ഫലപ്രഖ്യാപന ദിവസം ആക്രമിച്ച് പരുക്കേല്‍പിച്ചെന്ന സംഭവം; പ്രതികളായ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Police,attack,Complaint,Injured,BJP,Kerala,
തിരുവനന്തപുരം: (www.kvartha.com) ആലപ്പുഴ മുതുകുളം പഞ്ചായത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ബൈജുവിനെ ഫലപ്രഖ്യാപന ദിവസം ആക്രമിച്ച് പരുക്കേല്‍പിച്ചെന്ന സംഭവത്തില്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

CM Replies to Ramesh Chennithala in Assembly, Thiruvananthapuram, News, Police, Attack, Complaint, Injured, BJP, Kerala

ബൈജുവിനെ ഫലപ്രഖ്യാപന ദിവസമായ 10- 11- 2022-ന് രാത്രിയില്‍ നാലുപേര്‍ ചേര്‍ന്ന് ആക്രമിച്ച് പരുക്കേല്‍പിക്കുകയുണ്ടായി. സംഭവത്തില്‍ കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ IPC 294(B), 506, 326 വകുപ്പുകള്‍ പ്രകാരം ക്രൈം 387/2022 നമ്പരായി കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഐപിസി 308, 34 എന്നീ വകുപ്പുകള്‍ കൂടി കേസില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒന്നാം പ്രതി പ്രവീണിനെ 15-11- 2022 ന് അറസ്റ്റ് ചെയ്യുകയും പ്രതികള്‍ സഞ്ചരിച്ച ബൈകും അക്രമത്തിന് ഉപയോഗിച്ച ഇരുമ്പ് പൈപും കണ്ടെടുക്കുകയും ചെയ്തു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കേസിലെ ഒന്നും രണ്ടും പ്രതികള്‍ സജീവ ബിജെപി പ്രവര്‍ത്തകരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റുപ്രതികളെ പിടികൂടുന്നതിന് ഊര്‍ജിത ശ്രമങ്ങള്‍ പൊലീസ് നടത്തിവരുന്നു.

പരുക്കേറ്റ ബൈജു ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് കേസിന്റെ അന്വേഷണം നടത്തുന്നതിനായി കായംകുളം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Keywords: CM Replies to Ramesh Chennithala in Assembly, Thiruvananthapuram, News, Police, Attack, Complaint, Injured, BJP, Kerala.

Post a Comment