Follow KVARTHA on Google news Follow Us!
ad

Troll | ലോകകപ് ഫുട്‍ബോളിനിടെ റയൽ മാഡ്രിഡിനെ 'ട്രോളി' ബാഴ്‌സലോണ; എതിരാളിയുടെ നാട്ടിൽ കടയും തുറന്നു; സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

Barcelona Troll Real Madrid by Unveiling 'Raul is Culer' #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
മാഡ്രിഡ്: (www.kvartha.com) റയൽ മാഡ്രിഡും ബാഴ്‌സലോണയും ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കടുത്ത മത്സരം നടക്കുന്ന രണ്ട് ക്ലബുകളാണ്. ലാ ലിഗയിലും മറ്റിടങ്ങളിലും നിരവധി വിജയങ്ങൾ ഇവർ സ്വന്തമാക്കിയിട്ടുണ്ട്. എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന രണ്ട് ക്ലബുകളും തമ്മിലുള്ള പോരാട്ടം, ഫുട്ബോൾ ലോകത്തെ അവിസ്മരണീയ നിമിഷങ്ങളാണ്. ഫുട്‍ബോൾ പ്രേമികൾ ഫിഫ ലോകകപ്പിന്റെ തിരക്കിലായിരിക്കുമ്പോൾ, ബാഴ്‌സലോണ, സ്പാനിഷ് എതിരാളികളെ 'കളിയാക്കി' ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഇപ്പോൾ.
                    
Barcelona Troll Real Madrid by Unveiling 'Raul is Culer', international,News,Top-Headlines,Latest-News,troll,FIFA-World-Cup-2022,Social Media,Football,Twitter.Barcelona Troll Real Madrid by Unveiling 'Raul is Culer', international,News,Top-Headlines,Latest-News,troll,FIFA-World-Cup-2022,Social Media,Football,Twitter.

സ്പാനിഷ് തലസ്ഥാനത്തെ റയൽ മാഡ്രിഡ് കടയിൽ നിന്ന് മീറ്ററുകൾ അകലെ ബാഴ്‌സലോണ തങ്ങളുടെ പുതിയ ക്ലബ് സ്റ്റോർ തുറന്നു. മാഡ്രിഡിൽ ബാഴ്‌സലോണയുടെ ആദ്യത്തെ ഔദ്യോഗിക കടയാണിത്. അതേസമയം 'റൗൾ എസ് കുലർ' (റൗൾ ഞങ്ങളിൽ ഒരാളാണ്) എന്ന് എഴുതിയ വലിയ ബാനർ പുറത്ത് സ്ഥാപിച്ച് കറ്റാലൻ ഭീമന്മാർ ലോസ് ബ്ലാങ്കോസ് ആരാധകരെ കൂടുതൽ വിരോധികളാക്കി. സാധാരണയായി ബാഴ്‌സലോണയെ പിന്തുണക്കുന്നവരെ വിശേഷിപ്പിക്കാൻ 'കുലർ' എന്ന പദം പലപ്പോഴും ഉപയോഗിക്കാറുണ്ട്

എന്നാൽ റയൽ മാഡ്രിഡ് ആരാധകർ അങ്ങനെ കരുതുന്നില്ല. തങ്ങളുടെ ക്ലബിന് വേണ്ടി 323 ഗോളുകൾ നേടി റെകോർഡ് സ്‌കോററായി മാറിയ മുൻ താരം റൗളിനെ പരിഹസിക്കുന്നതാണ് ബാനറെന്നാണ് റയൽ മാഡ്രിഡ് ആരാധകർ പറയുന്നത്. ഈ റെകോർഡ് നേരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയും കരിം ബെൻസെമയും തകർത്തിരുന്നു. 'മാഡ്രിഡിനെ പ്രകോപിപ്പിക്കാൻ അല്ലാതെ ഇതിൽ വേറെ അർഥമില്ല, സോഷ്യൽ മീഡിയയിൽ ഒരു ഉപയോക്താവ് പ്രതികരിച്ചു. 'റയൽ മാഡ്രിഡ് ബാഴ്‌സലോണയിൽ ഒരു സ്റ്റോർ തുറക്കണം, അതിന് 'ലൂയിസ് ഫിഗോ ഒരു മാഡ്രിഡിസ്റ്റ' എന്ന് പേരിടണം', മറ്റൊരാൾ കുറിച്ചു.

പ്രസിഡന്റ് ജോവാൻ ലാപോർട്ടയും മുൻ താരം ലൂയിസ് ഗാർസിയയും ചേർന്ന് തുറന്ന സ്റ്റോർ, മാഡ്രിഡിലെ ബാഴ്‌സലോണയുടെ ആദ്യത്തേതാണ്. ബാഴ്‌സലോണയിൽ കുറച്ചുകാലമായി റയലിന് സ്വന്തമായി കടയുണ്ട്.

തങ്ങളുടെ 'വിവാദ ബാനറിന്റെ' വീഡിയോ ബാഴ്‌സലോണ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. രസകരമായ പ്രതികരണങ്ങളോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Keywords: Barcelona Troll Real Madrid by Unveiling 'Raul is Culer', international,News,Top-Headlines,Latest-News,troll,FIFA-World-Cup-2022,Social Media,Football,Twitter.

Post a Comment