Follow KVARTHA on Google news Follow Us!
ad

Sam Curran | ഐപിഎൽ ലേലം: ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി സാം കറൻ; 18.50 കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കി

Sam Curran becomes most expensive player in IPL history #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com) ഐപിഎൽ ലേലത്തിൽ ഇംഗ്ലണ്ടിന്റെ സാം കറൻ എല്ലാ റെക്കോർഡുകളും തകർത്തു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി അദ്ദേഹം മാറി. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള സാം കറനെ 18.50 കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയത്. പഞ്ചാബ് കിംഗ്‌സിനായി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച കറൻ ഇതോടെ വീണ്ടും തന്റെ പഴയ ടീമിലെത്തി. 2020ലും 2021ലും ചെന്നൈ സൂപ്പർ കിങ്‌സിനായി കറൻ കളിച്ചിട്ടുണ്ട്.
       
Sam Curran becomes most expensive player in IPL history, News, Top-Headlines, Kochi, IPL,Cricket, England, Kings Eleven Panjab

ഓസ്‌ട്രേലിയയിൽ അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിൽ മാൻ ഓഫ് ദ സീരീസ് ആയ സാം കറൻ ഈ വർഷം മാരകമായ ഫോമിലായിരുന്നു. ഇതിന്റെ ബലത്തിലാണ് റെക്കോർഡ് തുക ലഭിച്ചത്. മുംബൈ ഇന്ത്യന്‍സുമായി അവസാന നിമിഷങ്ങളില്‍ പോരടിച്ചാണ് താരത്തെ പഞ്ചാബ് തങ്ങളുടെ കാമ്പിൽ എത്തിച്ചത്.

നേരത്തെ ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരം ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസ് (16.25 കോടി രൂപ) ആയിരുന്നു. സാം കറൻ ഐപിഎല്ലിൽ 32 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 22.47 ശരാശരിയിൽ 337 റൺസ് നേടി. ശരാശരി 22.47 ആണ്, സ്‌ട്രൈക്ക് റേറ്റ് 149.78. ബൗളിംഗിലും അദ്ഭുതകരമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. 32 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 11 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ഓരോ സീസണിലെയും വിലയേറിയ താരം

2023 - സാം കറൻ - 18.50 കോടി

2022 - ഇഷാൻ കിഷൻ - 15.25 കോടി

2021 - ക്രിസ് മോറിസ് - 16.25 കോടി

2020 - പാറ്റ് കമ്മിൻസ് - 15.5 കോടി

2019 - ജയദേവ് ഉനദ്കട്ട്, വരുൺ ചക്രവർത്തി - 8.4 കോടി

2018 - ബെൻ സ്റ്റോക്സ് - 12.5 കോടി

2017 - ബെൻ സ്റ്റോക്സ് - 14.5 കോടി

2016 - ഷെയ്ൻ വാട്സൺ - 9.5 കോടി

2015 - യുവരാജ് സിംഗ് - 16 കോടി

2014 - യുവരാജ് സിംഗ് - 14 കോടി

2013 - ഗ്ലെൻ മാക്സ്വെൽ - 6.3 കോടി

2012 - രവീന്ദ്ര ജഡേജ - 12.8 കോടി

2011 - ഗൗതം ഗംഭീർ - 14.9 കോടി

2010 - ഷെയ്ൻ ബോണ്ട്, കീറോൺ പൊള്ളാർഡ് - 4.8 കോടി

2009 - കെവിൻ പീറ്റേഴ്സൺ, ആൻഡ്രൂ ഫ്ലിന്റോഫ് - 9.8 കോടി

2008 എംഎസ് ധോണി - 9.5 കോടി

Keywords: Sam Curran becomes most expensive player in IPL history, News, Top-Headlines, Kochi, IPL,Cricket, England, Kings Eleven Panjab.

Post a Comment