Follow KVARTHA on Google news Follow Us!
ad

Photo Shoot | പുരുഷന്മാരും സ്ത്രീകളുമായി 2500 പേര്‍ അണിനിരന്നു; ബോന്‍ഡി ബീചില്‍ പൂര്‍ണനഗ്‌നരായി വ്യത്യസ്തമായൊരു ഫോടോഷൂട്, വസ്ത്രം അഴിച്ചു മാറ്റിയതിന് പിന്നിലൊരു ലക്ഷ്യമുണ്ട്, വീഡിയോ

Thousands of Australians strip for cancer awareness photo shoot on Sydney's Bondi beach - Watch Video

കാന്‍ബെറ: (www.kvartha.com) ഓസ്‌ട്രേലിയയിലെ ബോന്‍ഡി ബീചില്‍ ഒരു വ്യത്യസ്തമായ ഫോടോഷൂട് നടന്നു. ലോകം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച 2500 ആളുകള്‍ നഗ്‌നരായി അണി നിരന്നുള്ള ആ ഫോടോഷൂടിന് പിന്നിലൊരു ലക്ഷ്യമുണ്ടായിരുന്നു. സ്‌കിന്‍ കാന്‍സറിനെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനുള്ള ഒരു കലാസൃഷ്ടിയുടെ ഭാഗമായിട്ടാണ് ആളുകള്‍ ബീചില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റിയത്. 

പ്രശസ്ത അമേരികന്‍ ഫോടോഗ്രാഫര്‍ സ്‌പെന്‍സര്‍ ട്യൂണികിന്റെ നേതൃത്വത്തിലാണ് ഈ നഗ്‌ന ഫോടോഷൂട് നടന്നത്. ഇതിന് മുമ്പും ഇതുപോലെ ആളുകളെ വച്ച് നഗ്‌ന ഫോടോഷൂട് നടത്തിയിട്ടുള്ള ട്യൂണിക് ഈ പുതിയ ഫോടോഷൂട് നടത്തിയിരിക്കുന്നത് സ്‌കിന്‍ ചെക് ചാംപ്യന്‍സ് എന്ന ചാരിറ്റിയുമായി ചേര്‍ന്ന് കൊണ്ടാണ്. 

ശനിയാഴ്ച രാവിലെയാണ് ആളുകള്‍ സിഡ്നിയിലെ ബോന്‍ഡി ബീച് തീരത്ത് അണിനിരന്നത്. ഓസ്‌ട്രേലിയക്കാരെ പതിവായി ത്വക് പരിശോധന നടത്താന്‍ പ്രേരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇങ്ങനെ ഫോടോയ്ക്ക് പോസ് ചെയ്യുന്നതോടൊപ്പം ഓര്‍ഗനൈസേഷനുവേണ്ടി പണവും സംഘം ശേഖരിച്ചു. ഇത് ത്വക് പരിശോധന നടത്തുന്ന ഒരു പൈലറ്റ് പ്രൊജക്ടിന് വേണ്ടി ചെലവഴിക്കും എന്നാണ് റിപോര്‍ട്. 

സ്‌കിന്‍ കാന്‍സറിനെ കുറിച്ച് അവബോധം വളര്‍ത്തുന്നതിന് വേണ്ടി ഇങ്ങനെ ഒരു ഫോട്ടോഷൂട്ട് നടത്താനായതില്‍ സന്തോഷമുണ്ട് എന്നാണ് ഫോടോഷൂടിനെ കുറിച്ച് ട്യൂണിക് പറഞ്ഞത്. ഇതിന്റെ വീഡിയോ ട്യൂണിക് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്ക് വച്ചിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. 

News,World,international,Cancer,Health,Video,Social-Media,viral, Australia, Thousands of Australians strip for cancer awareness photo shoot on Sydney's Bondi beach - Watch Video


ഓസ്ട്രേലിയയിലെ ഏറ്റവും സാധാരണമായ നാലാമത്തെ ക്യാന്‍സറാണ് മെലനോമ എന്ന് പറയുന്നു. ഫെഡറല്‍ ഗവണ്‍മെന്റ് കണക്കാക്കുന്നത് ഈ വര്‍ഷം ഓസ്ട്രേലിയയില്‍ 17,756 പുതിയ സ്‌കിന്‍ കാന്‍സര്‍ കേസുകള്‍ കണ്ടെത്തുമെന്നാണ്. അതുപോലെ, 1,281 ഓസ്ട്രേലിയക്കാര്‍ ഈ രോഗം മൂലം മരിക്കുമെന്നും ഫെഡറല്‍ ഗവണ്‍മെന്റ് കണക്കാക്കുന്നു.


Keywords: News,World,international,Cancer,Health,Video,Social-Media,viral, Australia, Thousands of Australians strip for cancer awareness photo shoot on Sydney's Bondi beach - Watch Video

Post a Comment