Follow KVARTHA on Google news Follow Us!
ad

Govt Scheme | സ്വന്തമായൊരു വീട് സ്വപ്നമാണോ? കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിക്ക് അപേക്ഷിക്കൂ; ധനസഹായം നേടാം

Pradhan Mantri Awas Yojana; All the info #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) സ്വന്തമായി ഒരു വീട് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ നിർധനർക്ക് ഇത് പലപ്പോഴും സ്വപ്നമായി അവശേഷിക്കുന്നു. ഇത്താരമൊരു സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന പ്രയോജനപ്പെടുത്താം. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ വീട് നിർമ്മിക്കാൻ സർക്കാരിൽ നിന്ന് സഹായം ലഭിക്കുന്നു.
      
Pradhan Mantri Awas Yojana; All the info, New Delhi,News,Top-Headlines,Latest-News,Central Government,Prime Minister,House,Website.

പദ്ധതി പ്രകാരം ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കിയ ശേഷം സൂക്ഷ്മമായി പരിശോധിക്കും. അതിനുശേഷം മാത്രമേ വീട് പണിയാൻ അപേക്ഷകന് പണം നൽകൂ.

യോഗ്യത

മോട്ടോർ വാഹനം ഉള്ള ഒരാൾക്ക് പ്രധാനമന്ത്രി ആവാസ് യോജനയുടെ പ്രയോജനം ലഭിക്കില്ല. ഇതുകൂടാതെ, കുടുംബത്തിൽ ആരെങ്കിലും സർക്കാർ ജോലി ചെയ്യുന്നുവെങ്കിൽ അല്ലെങ്കിൽ രണ്ടര ഏക്കറോ അതിൽ കൂടുതലോ ഭൂമിയോ ഉള്ളവർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജനയുടെ ആനുകൂല്യം നൽകില്ല.

അപേക്ഷിക്കുന്ന രീതി:

ഘട്ടം 1

വീടിനുള്ള സഹായം സർക്കാരിൽ നിന്ന് ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതിനായി ആദ്യം പദ്ധതിയിൽ അപേക്ഷിക്കണം. അതിനായി നിങ്ങൾ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് https://pmaymis(dot)gov(dot)in/ സന്ദർശിക്കുക.

ഘട്ടം 2

വെബ്‌സൈറ്റിലേക്ക് പോയിക്കഴിഞ്ഞാൽ, 'ഓൺലൈൻ ആപ്ലിക്കേഷൻ' എന്ന ഓപ്ഷൻ കാണും, അതിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് ഇവിടെ നിങ്ങൾക്ക് അപേക്ഷയ്ക്കുള്ള ഒരു ഫോം ലഭിക്കും.

ഘട്ടം 3

ഈ ഫോം പൂരിപ്പിച്ച് അതിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക. തുടർന്ന് പൂരിപ്പിച്ച ഫോമിനൊപ്പം ആധാർ കാർഡും രേഖകളും അറ്റാച്ച് ചെയ്ത് സമർപ്പിക്കുക.

ഘട്ടം 4

അവസാനം, പ്രിന്റ് ആൻഡ് ഡൗൺലോഡ് ഓപ്ഷൻ ഉപയോഗിക്കണം. ഭാവി ഉപയോഗത്തിനായി പ്രിന്റ് ഔട്ട് എടുക്കുക.

Keywords: Pradhan Mantri Awas Yojana; All the info, New Delhi,News,Top-Headlines,Latest-News,Central Government,Prime Minister,House,Website.

Post a Comment