Follow KVARTHA on Google news Follow Us!
ad

Beeyar Prasad | മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കവിയും ചലച്ചിത്രഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് ഗുരുതരാവസ്ഥയില്‍; ചികിത്സാ സഹായം തേടി കുടുംബം


തിരുവനന്തപുരം: (www.kvartha.com) മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കവിയും ചലച്ചിത്രഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് ഗുരുതരാവസ്ഥയില്‍. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പ്രസാദ് വെന്റിലേറ്ററിലാണ് ചികിത്സയിലുള്ളത്.

നിലവില്‍ ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും ദിവസം 1.5 ലക്ഷം രൂപയോളമാണ് ചികിത്സാ ചിലവ്. അദ്ദേഹത്തിന്റെ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം. നിരവധി പേരാണ് ബീയാര്‍ പ്രസാദിന് സഹായം അഭ്യര്‍ഥിച്ച് കൊണ്ട് രംഗത്തെത്തുന്നത്. 

Beeyar Prasad, News,Kerala,State,Writer,Treatment,Poem,Cinema,Song, Entertainment, Health,Health & Fitness,hospital,help, Lyricist Beeyar Prasad hospitalized due to brain hemorrhage


സഹായം അഭ്യര്‍ഥിച്ച് കൊണ്ടുള്ള കുറിപ്പ്:

പ്രിയരെ,
സുഹൃത്തും, എഴുത്തുകാരനും, കവിയും, പ്രഭാഷകനുമായ പ്രിയപ്പെട്ട ശ്രീ. ബീയാര്‍ പ്രസാദ് വളരെ സീരിയസ് ആയി തിരുവനന്തപുരം KIMS Hospital ലില്‍ വെന്റിലേറ്ററില്‍ ആണ്. ഒരു ദിവസം Hospital ചിലവിനായി ഏകദേശം 1.5 ലക്ഷം രൂപയോളം വേണ്ടി വരുന്നുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായ അവസ്ഥയിലുമാണ്. അദ്ദേഹത്തിന്റെ ഭാര്യ വിധുവിന്റെ (സനിതാ പ്രസാദ് ) അക്കൗണ്ട് വിവരം താഴെ കൊടുക്കുന്നു. അവരവര്‍ക്ക് ചെയ്യുവാന്‍ പറ്റുന്ന സാമ്പത്തിക സഹായം ചെയ്താല്‍ നന്നായിരുന്നു. നമ്മുക്ക് അറിയാവുന്ന എല്ലാവരെയും ഈ വിവരം വ്യക്തിപരമായി അറിയിക്കാം, പ്രാര്‍ത്ഥിക്കാം.
നന്ദി 

ACCOUNT DETAILS 
Sanitha Prasad alias Vidu Prasad
Ac/ No. 67039536722
State Bank of India
Thekkekara, Moncompu
IFSE: SBIN0071084
OR
GPay No. 9447101495.

1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് കവിയെന്ന നിലയില്‍ അറിയപ്പെട്ട ബീയാര്‍ പ്രസാദ് സിനിമാരംഗത്ത് എത്തുന്നത്. 2003ല്‍ കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെ ഗാനരചനയിലും അദ്ദേഹം തിളങ്ങി.

Keywords: Beeyar Prasad, News,Kerala,State,Writer,Treatment,Poem,Cinema,Song, Entertainment, Health,Health & Fitness,hospital,help, Lyricist Beeyar Prasad hospitalized due to brain hemorrhage

Post a Comment