Follow KVARTHA on Google news Follow Us!
ad

Bee Attack | കോഴിക്കോട് കാട്ടുതേനീച്ചയുടെ ആക്രമണത്തില്‍ 9 പേര്‍ക്ക് പരുക്ക്

Kozhikode: Nine people were injured in wild bee attack#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com) കാട്ടുതേനീച്ചയുടെ ആക്രമണത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. മാവൂരിന് സമീപം പറമ്പില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. നാല് തൊഴിലാളികള്‍ക്കാണ് തേനീച്ചയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇതുവഴി നടന്ന് യാത്ര ചെയ്തവരാണ് പരുക്കേറ്റ മറ്റ് അഞ്ചുപേര്‍. 

News,Kerala,State,Kozhikode,attack,Injured,hospital,Treatment,Local-News, Kozhikode: Nine people were injured in wild bee attack


ചെറൂപ്പ അയ്യപ്പന്‍ കാവിന് സമീപമാണ് സംഭവം. മരത്തിന് മുകളിലെ കൂട് പക്ഷികള്‍ ആക്രമിച്ചതോടെ, തേനീച്ചകള്‍ കൂട്ടതോടെ കൂടിളകി വരികയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരുക്കേറ്റവര്‍ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആരുടെയും പരുക്ക് സാരമുളളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

Keywords: News,Kerala,State,Kozhikode,attack,Injured,hospital,Treatment,Local-News, Kozhikode: Nine people were injured in wild bee attack

Post a Comment