Follow KVARTHA on Google news Follow Us!
ad

Kannur Mahotsavam | കണ്ണൂര്‍ മഹോത്സവത്തിന് ശാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഗംഭീര തുടക്കം; ഞായറാഴ്ച സമാപിക്കും

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, Dubai,News,UAE,Inauguration,Gulf,World,
ദുബൈ: (www.kvartha.com) യുഎഇയിലുള്ള കണ്ണൂരുകാരുടെ സമ്പൂര്‍ണ സംഗമത്തിന് വേദിയൊരുക്കി ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ദ്വിദിന കണ്ണൂര്‍ മഹോത്സവത്തിന് ശാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടക്കമായി. മുന്‍ പ്രവാസികാര്യ വകുപ്പ് മന്ത്രിയും യുഡിഎഫ് കണ്‍വീനറുമായ എം എം ഹസന്‍ ഉദ്ഘാടനം ചെയ്തു.

Kannur Mahotsavam gets off to a grand start at Sharjah Expo Centre; It ends on Sunday, Dubai, News, UAE, Inauguration, Gulf, World

നാടിന്റെ തുടിപ്പുകള്‍ നെഞ്ചേറ്റി ഗള്‍ഫ് മലയാളികള്‍ നടത്തുന്ന സാംസ്‌കാരിക ഇടപെടലുകള്‍ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിലും സാമൂഹ്യ പുരോഗതിയിലും ഗള്‍ഫ് മലയാളികള്‍ നടത്തിയിട്ടുള്ള സംഭാവനകളെ വിസ്മരിക്കാനാകില്ല. കണ്ണൂര്‍ മഹോത്സവം കണ്ണൂരിന്റെ പുതിയ മാറ്റങ്ങളിലേക്ക് നയിക്കുന്നതാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. മഹോത്സവത്തിന്റെ ഭാഗമായുള്ള ചരിത്ര-ചിത്ര പ്രദര്‍ശനം കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യയും സ്റ്റോളുകളുടെ ഉദ്ഘാടനം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനനും ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ശാര്‍ജ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ടി കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍, യുഎഇ കെഎംസിസി നാഷനല്‍ കമിറ്റി ജെനറല്‍ സെക്രടറി പി കെ അന്‍വര്‍ നഹ, ശാര്‍ജ ഇന്‍ഡ്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ എ റഹീം, കണ്ണൂര്‍ മഹോത്സവം ചെയര്‍മാന്‍ പി കെ ഇസ്മാഈല്‍, അബ്ദുല്ല ചേലേരി, മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ എ കെ ഫൈസല്‍, നിക്ഷാന്‍ ഇലക്ട്രോണിക്‌സ് മാനേജിങ് ഡയറക്ടര്‍ എംഎംവി മൊയ്തു, ശ്രീറോഷ് ഡവലപേഴ്സ് മാനേജിങ് ഡയറക്ടര്‍ റെജി, എം സി ജലീല്‍, ഇബ്രാഹിം മുറിച്ചാണ്ടി, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, മുസ്തഫ തിരൂര്‍, ഹംസ തോട്ടി, അഡ്വ. ടി കെ ആശിഖ്, അഡ്വ. സാജിദ് അബൂബകര്‍, ചാക്കോ ഊളക്കാടന്‍, പുന്നക്കന്‍ മുഹമ്മദലി, അഡ്വ. നാസിയ ശബീര്‍, എം പി മുരളി, ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.

ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് ടി പി അബ്ബാസ് ഹാജി സ്വാഗതവും എന്‍ യു ഉമ്മര്‍കുട്ടി നന്ദിയും പറഞ്ഞു. രണ്ടു ദിവസത്തെ മുഴുനീള പരിപാടികളില്‍ നാട്ടിലെയും ഗള്‍ഫിലെയും പ്രമുഖ ബ്രാന്‍ഡുകളുടെയും സേവന ദാതാക്കളുടെയും സ്റ്റോളുകള്‍ വഴി നിരവധി ഓഫറുകളും ഡിസ്‌കൗണ്ട് വൗചറുകളും ലഭ്യമാകും. രണ്ടു ദിവസത്തെയും പരിപാടികളില്‍ പ്രവേശനം സൗജന്യമാണ്.

ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന മുഖ്യധാരാ-പ്രാദേശിക സംഘടനകളുടെ സൗഹൃദ സംഗമത്തില്‍ ഗള്‍ഫിലെ വിവിധ ഡിപാര്‍ട്‌മെന്റ് മേധാവികളും നോര്‍ക പ്രതിനിധികളും സംബന്ധിക്കും. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മഹല്-ക്ഷേത്ര കമിറ്റികള്‍, സാംസ്‌കാരിക-കായിക കൂട്ടായ്മകള്‍ ഉള്‍പെടെ നൂറിലേറെ സംഘടനകളുടെ ഭാരവാഹികള്‍ പരിപാടിയില്‍ അതിഥികളായെത്തും.

ഉച്ചക്ക് രണ്ടു മണിക്ക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള അലുംനി-കാംപസ് മീറ്റ് നടക്കും. നാട്ടില്‍ നിന്നുള്ള നേതാക്കളും ഗള്‍ഫിലെ കാംപസ് പ്രതിനിധികളും സംബന്ധിക്കും. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന ബിസിനസ് കോണ്‍ക്ലേവില്‍ മോടിവേഷന്‍ സ്പീകറും തിരുവന്തപുരത്തെ മാജികല്‍ സയന്‍സസ് അകാദമി ചെയര്‍മാനുമായ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുക്കും.

കണ്ണൂരുകാരായ നാനൂറിലേറെ സംരംഭകര്‍ പരിപാടിയില്‍ പങ്കെടുക്കും. ഡോ. എം കെ മുനീര്‍ എം എല്‍ എ, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, ഗള്‍ഫിലെയും നാട്ടിലെയും സംരംഭക സാരഥികളും ചടങ്ങില്‍ പങ്കെടുക്കും.

വൈകുന്നരം ആറു മണി മുതല്‍ നടക്കുന്ന സമാപന സാംസ്‌കാരിക സംഗമത്തില്‍ ഡോ. എം കെ മുനീര്‍, യുവനടി അനു സിതാര, രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍, ഗോപിനാഥ് മുതുകാട് എന്നിവര്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ മുദ്ര ചാര്‍ത്തിയവരെ ചടങ്ങില്‍ ആദരിക്കും.

മലയാള സിനിമ സംഗീത മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന കണ്ണൂര്‍ ശരീഫ്, നാരായണി ഗോപന്‍, അക്ബര്‍ ഖാന്‍, വേദമിത്ര, ക്രിസ്റ്റകല എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. പരിപാടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ 25% ഡിസ്‌കൗണ്ട് ലഭിക്കാവുന്ന പ്രിവിലേജ് കാര്‍ഡുകള്‍ ലഭിക്കും.

Keywords: Kannur Mahotsavam gets off to a grand start at Sharjah Expo Centre; It ends on Sunday, Dubai, News, UAE, Inauguration, Gulf, World.

Post a Comment