Follow KVARTHA on Google news Follow Us!
ad

World Cup | സെർബിയ കീഴടങ്ങിയത് കാനറികളെ കിടുകിടാവിറപ്പിച്ച ശേഷം; അവസരങ്ങൾ അമ്പേ നഷ്ടപ്പെടുത്തി ബ്രസീൽ

FIFA World Cup: Brazil break dogged Serbian defence #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
/ ഖാസിം ഉടുമ്പുന്തല

ദോഹ: (www.kvartha.com) ലോകകപിൽ പുലർചെ നടന്ന മത്സരത്തിൽ സെർബിയ കീഴടങ്ങിയത് കരുത്തരായ ബ്രസീലിനെ കിടുകിടാ വിറപ്പിച്ച ശേഷം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കാനറികളുടെ ചരിത്ര വിജയം. ആദ്യ പകുതിയിൽ സെർബിയ ഉയർത്തിയ സമനിലപ്പൂട്ട് രണ്ടാം പകുതിയിൽ തകർത്തുകൊണ്ട് ബ്രസീലിന്റെ റിച്ചാലിസൺ ആണ് തുടരെ ഇരട്ടഗോളുകൾ നേടിയത്. ജയത്തോടെ ജി ഗ്രൂപിൽ മൂന്ന് പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്തെത്തി.
               
FIFA World Cup: Brazil break dogged Serbian defence, international,News,Top-Headlines,Latest-News,Doha,FIFA-World-Cup-2022,Football,Brazil,Serbia.

പ്രതിരോധ നിരയുമായി ഇറങ്ങിയ ബ്രസീൽ തുടക്കം മുതൽ തന്നെ സെർബിയൻ ബോക്‌സിലേക്ക് കുതിച്ചു കയറുകയായിരുന്നു. എന്നാൽ സെർബിയൻ പ്രതിരോധത്തിനു മുന്നിൽ എല്ലാ ശ്രമങ്ങളും വിഫലമായി. കളിയുടെ ഏഴാം മിനിറ്റിൽ ബ്രസീലിന്റെ നെയ്മറെ ഫൗൾ ചെയ്തതിന് സെർബിയൻ താരം പാവ്ലോവിച്ചിന് യെലോ കാർഡ് ലഭിച്ചു. ഒമ്പതാം മിനിറ്റിൽ കാസെമിറോയുടെ പാസിൽ, നെയ്മർ പ്രഥമഗോൾ നേടുമെന്ന് തോന്നിച്ചെങ്കിലും സെർബിയ കൃത്യമായി പ്രതിരോധിച്ചു.

28-ാം മിനിറ്റിൽ തിയാഗോ സിൽവ വിനീഷ്യസിന് നൽകിയ അസ്സലായ ത്രൂബോളിലൂടെ ഗോൾ അടിക്കാനുള്ള ശ്രമം സാവിച്ചിന്റെ കൃത്യമായ ഇടപെടലിൽ തകർത്തു. 34-ാം മിനിറ്റിൽ പക്വേറ്റയും റഫീന്യയും ചേർന്ന വമ്പൻ മുന്നേറ്റം സെർബിയയുടെ പ്രതിരോധം പിളർത്തിയെങ്കിലും റഫീന്യയുടെ ഫിനിഷിങ് മോശമായത് തിരിച്ചടിയായി. 51-ാം മിനിറ്റിൽ നെയ്മറുടെ ഫ്രീകിക് പ്രതിരോധ മതിലിൽ തട്ടി പുറത്തേക്ക് പോയി.

61-ാം മിനിറ്റിലാണ് സെർബിയൻ പ്രതിരോധത്തെ തകർത്ത് ബ്രസീൽ ആദ്യ ഗോൾ നേടുന്നത്. സെർബിയ പ്രതിരോധ താരങ്ങളെ മറികടന്ന് നെയ്മർ നൽകിയ പാസിൽ വിനീസ്യൂസ് തകർപ്പൻ ഷോട് തൊടുത്തു വിടുന്നു. സെർബിയൻ ഗോളി പന്തു തട്ടിയകറ്റിയപ്പോൾ ബോക്‌സിലുണ്ടായിരുന്ന റിചാർലിസന്റെ റീബൗണ്ടെടുത്ത ഷോട് വലയിലെത്തി.

ബ്രസീൽ ലീഡെടുത്തതോടെ സമനില പിടിക്കാൻ സെർബിയയും ശക്തമായ ശ്രമങ്ങൾക്ക് തുടക്കം കുറിച്ചു. അതിനിടെയാണ് റിചാർലിസന്റെ രണ്ടാം ഗോളെത്തുന്നത്. 73-ാം മിനിറ്റിൽ റിച്ചാർലിസൻ തകർപ്പനൊരു ബൈസികിൾ കികിലൂടെയായിരുന്നു രണ്ടാം ഗോൾ. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് വീനീഷ്യസായിരുന്നു.

Keywords: FIFA World Cup: Brazil break dogged Serbian defence, international,News,Top-Headlines,Latest-News,Doha,FIFA-World-Cup-2022,Football,Brazil,Serbia, Report: Qasim Moh'd Udumbunthala.

Post a Comment