Follow KVARTHA on Google news Follow Us!
ad

SBI tips | ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നുണ്ടോ? ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ; ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ബാങ്ക്

Beware of instant loan apps! SBI shares 6 safety tips #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) തൽക്ഷണ വായ്പാ ആപ്പുകളിൽ (Instant Loan Apps) ജാഗ്രത പാലിക്കണമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങൾ തട്ടിയെടുക്കാൻ കഴിയുമെന്നതിനാൽ വായ്പ വാഗ്ദാനം ചെയ്യുന്ന സംശയാസ്പദമായ ആപ്പുകളെ സൂക്ഷിക്കണമെന്നാണ് ബാങ്ക് അറിയിച്ചിട്ടുള്ളത്.
             
Beware of instant loan apps! SBI shares 6 safety tips, New Delhi,News,Top-Headlines,SBI,Loan,Website,Report,Bank.

കൂടാതെ അപകടങ്ങൾ തടയുന്നതിനുള്ള നടപടികളും നിർദ്ദേശിച്ചിട്ടുണ്ട്. തങ്ങളുടേതോ സാമ്പത്തിക കമ്പനികളോ ആയി വേഷമിടുന്ന വ്യാജ ആപ്പുകളെ സൂക്ഷിക്കണമെന്നും എന്തെങ്കിലും തട്ടിപ്പ് നടന്നാൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും ബാങ്ക് അറിയിച്ചു. വ്യാജ വായ്പാ ആപ്പുകൾക്കെതിരെ സമീപകാലത്ത് നിരവധി പരാതികൾ ലഭിച്ചതായി ബാങ്ക് വ്യക്തമാക്കി. ഇവയുടെ വ്യാപനം സൈബർ കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമായി. അനവധി പേരാണ് ഇത്തരം തട്ടിപ്പുകൾക്ക് ഇരയായത്.

തട്ടിപ്പ് തടയാൻ 6 വഴികൾ

ഈ 6 വഴികൾ സൈബർ തട്ടിപ്പിൽ നിന്ന് രക്ഷിക്കുമെന്ന് എസ്ബിഐ അറിയിച്ചു.

1) ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഒരു ആപ്പിന്റെ ആധികാരികത പരിശോധിക്കുക.

2) സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.

3) നിങ്ങളുടെ വിവരങ്ങൾ തട്ടിയെടുത്തേക്കാവുന്ന അനധികൃത ആപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

4) നിങ്ങളുടെ വിവരങ്ങൾ മോഷ്ടിക്കപ്പെടാതെ സുരക്ഷിതമാക്കാൻ ആപ്പ് അനുമതി സെറ്റിങ്‌സ് പരിശോധിക്കുക.

5) സംശയാസ്പദമായ പണമിടപാട് ആപ്പുകൾ ലോക്കൽ പൊലീസിൽ അറിയിക്കുക.

6) നിങ്ങളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും http://bank(dot)sbi സന്ദർശിക്കുക.

Keywords: Beware of instant loan apps! SBI shares 6 safety tips, New Delhi, News, Top-Headlines, SBI, Loan,Website, Report, Bank.

Post a Comment