Follow KVARTHA on Google news Follow Us!
ad

GD recruitment | സർക്കാർ ജോലിക്ക് ബമ്പർ അവസരം! വിവിധ സായുധ സേനകളിലേക്കുള്ള നിയമനങ്ങൾ 20,000 കൂടി വർധിപ്പിച്ചു; ഒഴിവുകൾ 45,284 ആയി ഉയർന്നു; അപേക്ഷിക്കാൻ 3 ദിവസം മാത്രം ബാക്കി; വേണ്ടത് 10-ാം ക്ലാസ് പാസ്; അറിയേണ്ടതെല്ലാം

20,000+ new posts on offer for SSC Constable GD recruitment 2022, apply by Nov 30 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ജിഡി കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വലിയ വാർത്ത. ജിഡി കോൺസ്റ്റബിളിന്റെ 24,369 തസ്തികകൾക്ക് പുറമെ മറ്റ് 20,000 തസ്തികകളിലേക്കും കമ്മീഷൻ റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിൻ്റെ വിവിധ സായുധ സേനകളില്‍ സര്‍കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് വൻ അവസരമാണിത്.
                     
20,000+ new posts on offer for SSC Constable GD recruitment 2022, apply by Nov 30, New Delhi,News,Top-Headlines,Latest-News,Central Government,Website,Recruitment.

പുതിയ അറിയിപ്പോടെ അതിർത്തി രക്ഷാ സേന (BSF) ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) റിസർവ് പൊലീസ് ഫോഴ്സ് (CRPF), ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ITBP), സശാസ്ത്ര സീമ ബാൽ (SSB), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF) , അസം റൈഫിൾസിലെ റൈഫിൾ മാൻ, എൻസിബിയിലെ ജിഡി കോൺസ്റ്റബിൾ എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളുടെ എണ്ണം 45,284 ആയി ഉയർന്നു.

അപേക്ഷിക്കാൻ മൂന്ന് ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.

നിയമനം ഈ വിഭാഗങ്ങളിലേക്ക്:


ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (BSF)

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (CISF)

സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (CRPF)

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP)

സശാസ്ത്ര സീമ ബാല്‍ (SSB)

ദേശീയ അന്വേഷണ ഏജന്‍സി (NIA)

സെക്രടറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (SSF)

റൈഫിള്‍മാന്‍ റിക്രൂട്‌മെന്റ് ഫോഴ്സ് (ജനറല്‍ ഡ്യൂടി)- Assam Rifles

പ്രധാന തീയതികള്‍:

ഓണ്‍ലൈനായി അപേക്ഷ ആരംഭിച്ചത് - ഒക്ടോബര്‍ 27

അവസാന തീയതി - നവംബര്‍ 30

പ്രായപരിധി:

18-23 വയസ് (2023 ജനുവരി ഒന്ന് പ്രകാരം). വിവിധ സംവരണ വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ നിയമങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് നല്‍കും.

വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസോ തത്തുല്യമോ പാസായിരിക്കണം

അപേക്ഷാ ഫീസ്:

അപേക്ഷാ സമയത്ത് 100 രൂപ ഓണ്‍ലൈന്‍ വഴി അടയ്ക്കേണ്ടതാണ്. എസ്സി, എസ്ടി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളും എല്ലാ വിഭാഗങ്ങളിലെയും സ്ത്രീ ഉദ്യോഗാര്‍ഥികളും അപേക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല.

തെരഞ്ഞെടുക്കല്‍ പ്രക്രിയ:

റിക്രൂട്ട്‌മെന്റ് നാല് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കും. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT), ഫിസിക്കൽ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് (PST), ഫിസിക്കൽ എഫിഷ്യന്‍സി ടെസ്റ്റ് (PET), അവസാനമായി മെഡിക്കൽ ടെസ്റ്റ് എന്നിവയുണ്ടാകും. പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഡോക്യുമെന്റ് വെരിഫിക്കേഷന് ഹാജരാകണം.

അപേക്ഷിക്കേണ്ടത് എങ്ങനെ:

1. ssc(dot)nic(dot)in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

2. ഹോംപേജില്‍, Register ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്യുക

3. apply online എന്നതില്‍ ക്ലിക്ക് ചെയ്ത് SSC GD-യ്ക്കുള്ള ലിങ്ക് തെരഞ്ഞെടുക്കുക

4. ഫോം പൂരിപ്പിച്ച് ഫീസ് അടയ്ക്കുക

5. ഫോം സമര്‍പിച്ച് ഭാവി ഉപയോഗത്തിനായി പ്രിന്റ് എടുക്കുക.

ശമ്പളം:

ജിഡി കോൺസ്റ്റബിൾ തസ്തികകളിൽ എല്ലാ സേനകളിലും ലെവൽ-3 (21,700 - 69,100 രൂപ) പ്രകാരം ശമ്പളം ലഭിക്കും. എന്നാൽ എൻസിബിയിലെ കോൺസ്റ്റബിൾ തസ്തികയിൽ ലെവൽ-1 (18,000 - 56,900 രൂപ) ശമ്പളമായിരിക്കും ലഭിക്കുക.

Keywords: 20,000+ new posts on offer for SSC Constable GD recruitment 2022, apply by Nov 30, New Delhi,News,Top-Headlines,Latest-News,Central Government,Website,Recruitment.

Post a Comment