Follow KVARTHA on Google news Follow Us!
ad

Zara | തീവ്ര വലതുപക്ഷ നേതാവിന് ഫ്രാഞ്ചൈസി ഉടമയുടെ ആതിഥേയത്വം; സ്പാനിഷ് ഫാഷൻ ഭീമനായ സാറ ഇസ്രാഈലിൽ വിവാദത്തിൽ; വസ്ത്രങ്ങൾ ബഹിഷ്കരിക്കാനും കത്തിക്കാനും ആഹ്വാനം

Zara Israel faces boycott after boss linked to extreme-right #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

ജെറുസലേം: (www.kvartha.com) സ്പാനിഷ് ഫാഷൻ ഭീമനായ സാറ ഇസ്രാഈലിൽ വിവാദത്തിൽ. കംപനിയെ ബഹിഷ്‌കരിക്കാനും വസ്ത്രങ്ങൾ കത്തിക്കാനും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടക്കുകയാണ്. സാറയുടെ ഇസ്രാഈലിലെ ഫ്രാഞ്ചൈസി ഉടമ ജോയി ഷ്വെബെൽ, ഇസ്രാഈൽ തീവ്ര വലതുപക്ഷ പാർടിയായ ഒറ്റ്സ്മ യെഹൂദിത് പാർടിയുടെ നേതാവായ ഇറ്റാമർ ബെൻ-ഗ്വിറിനുമായി തന്റെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയതായി പ്രാദേശിക ചാനൽ റിപോർട് ചെയ്തതോടെയാണ് വിവാദം ഉയർന്നത്.
      
Zara Israel faces boycott after boss linked to extreme-right, International, Israel, News, Top-Headlines,Latest-News,Politics,Dress, Company, Report.

എന്നാൽ കൂടിക്കാഴ്ച 'സ്വകാര്യ പരിപാടി' ആയിരുന്നെന്നും കൂടുതൽ പ്രതികരിക്കാൻ വിസമ്മതിച്ചതായും ബെൻ-ഗ്വിറിന്റെ വക്താവ് പറഞ്ഞു. അറബ് ഭൂരിപക്ഷ നഗരമായ റാഹതിന്റെ മേയർ ഫഈസ് അബു സൗഹൈബാൻ കംപനിയെ ആക്ഷേപിക്കുകയും വസ്ത്രങ്ങൾ കത്തിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ സാറ വിസമ്മതിച്ചു.

അടുത്ത മാസം നടക്കാനിരിക്കുന്ന ഇസ്രാഈലിലെ തെരഞ്ഞെടുപ്പിൽ ബെൻ-ഗ്വിറിന്റെ പാർടി മത്സരിക്കുന്നുണ്ട്. വിവിധ സർവേകൾ അനുസരിച്ച്, അദ്ദേഹത്തിന്റെ ദേശീയ സഖ്യം പാർലമെന്റിലെ മൂന്നാമത്തെ വലിയ കക്ഷിയാകുമെന്നാണ് വിലയിരുത്തുന്നത്. പാർലമെന്റിലെ 120 സീറ്റുകളിൽ 12-14 സീറ്റുകൾ നേടുമെന്ന് സർവേകൾ പ്രവചിക്കുന്നു. ഇത് ഇസ്രാഈലി ജൂതന്മാരും 21% വരുന്ന അറബ് ന്യൂനപക്ഷവും തമ്മിലുള്ള ദീർഘകാല ബന്ധത്തെ ബാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Keywords: Zara Israel faces boycott after boss linked to extreme-right, International, Israel, News, Top-Headlines,Latest-News,Politics,Dress, Company, Report.

Post a Comment