Follow KVARTHA on Google news Follow Us!
ad

Train ticket | ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വെയ്റ്റിംഗ് ലിസ്റ്റിലാണോ? ടികറ്റ്‌ സ്ഥിരീകരിക്കാം; റെയിൽവേയുടെ ഈ പ്രത്യേക പദ്ധതി പ്രയോജനപ്പെടുത്തുക

VIKALP: An option to bypass a waiting train ticket#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com)  സുഖകരമായ യാത്രയും കുറഞ്ഞ നിരക്കും കാരണം മിക്ക ആളുകളും ട്രെയിനുകളിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നു. യാത്രക്കാരുടെ യാത്ര കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിനായി, റെയിൽവേ കാലാകാലങ്ങളിൽ നിരവധി നിയമങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നു. എന്നാൽ ട്രെയിനിൽ കൺഫേമായ ടികറ്റ് ലഭിക്കുക ഇത്തിരി പ്രയാസമുള്ള കാര്യം തന്നെയാണ്. വെയ്റ്റിംഗ് ലിസ്റ്റിലുള്ള ടികറ്റിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നത് ചിലപ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്.
  
New Delhi, India, News, Top-Headlines, Latest-News, Railway, Ticket, Travel, Indian Railway, VIKALP: An option to bypass a waiting train ticket.


ഇത്തരമൊരു സാഹചര്യത്തിലാണ് ഈ പ്രശ്‌നം മറികടക്കാൻ റെയിൽവേ ഒരു പദ്ധതി ആരംഭിച്ചിരിക്കുന്നത്. വികൽപ് (VIKALP) എന്നാണിതിന്റെ പേര്. വികൽപ് സ്കീമിന്റെ സഹായത്തോടെ, ട്രെയിനുകളിൽ സ്ഥിരമായ സീറ്റ് ലഭിക്കാനുള്ള സാധ്യത ഗണ്യമായി വർധിക്കുന്നു. 2015ലാണ് വികൽപ് പദ്ധതി തുടങ്ങിയത്. ട്രെയിനുകളിൽ ലഭ്യമായ ബർതുകൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.


എന്താണ് വികൽപ്?

വെയ്റ്റ് ലിസ്റ്റ് യാത്രക്കാർക്കു അതേ റൂടിലോടുന്ന മറ്റ് ട്രെയിനുകളിലെ ഒഴിവുള്ള സീറ്റുകൾ ലഭിക്കുന്നതാണ് പദ്ധതി. ഉദാഹരണമായി, സ്കീം അനുസരിച്ചു തിരുവനന്തപുരത്ത് നിന്നു കോഴിക്കോട്ടേക്ക് മലബാർ എക്സ്പ്രസിൽ സ്ലീപർ ടികറ്റ് ബുക് ചെയ്യുന്ന ഒരാൾക്ക് വെയ്റ്റ് ലിസ്റ്റ് ടികറ്റാണ് ലഭിക്കുന്നതെങ്കിൽ മാവേലി എക്സ്പ്രസിലോ മംഗ്ളുറു എക്സ്പ്രസിലോ ഒഴിവുണ്ടെങ്കിൽ അതിൽ ടികറ്റ് ലഭിക്കും. ഇതിനായി അധിക നിരക്കും നൽകേണ്ടതില്ല. പരമാവധി ഏഴ് ട്രെയിനുകളിൽ വികൽപ് ഓപ്ഷൻ തെരഞ്ഞെടുക്കാം. സ്കീമിന് കീഴിൽ ബുക് ചെയ്ത ട്രെയിൻ പുറപ്പെടുന്ന സമയം മുതൽ 12 മണിക്കൂറിനുള്ളിൽ ഓടുന്ന ട്രെയിനുകളിൽ സീറ്റിനായി അപേക്ഷിക്കാം.


എങ്ങനെ പ്രയോജനപ്പെടുത്താം?

നിങ്ങൾ ഓൺലൈനായി വെയ്റ്റ് ലിസ്റ്റ് ടികറ്റുകൾ ബുക് ചെയ്യുമ്പോൾ, VIKALP ഓപ്ഷൻ പൂരിപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടും. ഈ ഓപ്ഷനിൽ, നിങ്ങൾക്ക് വെയിറ്റിംഗ് ടികറ്റ് ലഭിച്ച ട്രെയിനിന് പുറമെ മറ്റ് ട്രെയിനുകൾ തെരഞ്ഞെടുക്കാം. അതായത് നിങ്ങൾ ബുക് ചെയ്ത ടികറ്റ് കൺഫേം ആയില്ലെങ്കിൽ ഒരുപക്ഷെ തെരഞ്ഞെടുത്ത രണ്ടാമത്തെ ട്രെയിനിൽ കൺഫേം ടികറ്റ് ലഭിക്കും. വികൽപ് സ്കീം തെരഞ്ഞെടുക്കുന്നതിനൊപ്പം, നിങ്ങൾക്ക് കൺഫേം ടികറ്റ് ലഭിക്കുമെന്ന് കരുതേണ്ടതില്ല. നിങ്ങൾക്ക് കൺഫേം ചെയ്ത ടികറ്റ് ലഭിക്കുമോ ഇല്ലയോ എന്നത് ട്രെയിനിലെ സീറ്റിന്റെ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു, എന്നിരുന്നാലും ഇത് ഉറപ്പായ ടികറ്റ് ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.

Post a Comment