Follow KVARTHA on Google news Follow Us!
ad

Dead Body | ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്: 4 വയസുകാരിയുടെ മൃതദേഹം തോളിലേറ്റി തിരക്കേറിയ റോഡിലൂടെ ബസ് സ്റ്റോപിലേക്ക് നടന്ന് യുവാവ്; ടികറ്റിനുള്ള പണം പോലും കയ്യിലില്ല!

Video: Body On Shoulder, Madhya Pradesh Man Walks On Busy Road To Bus Stop#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഭോപാൽ: (www.kvartha.com) അപകടത്തിൽ മരിച്ച നാലുവയസുകാരിയായ മരുമകളുടെ മൃതദേഹം ചുമന്ന് ഒരാൾ തന്റെ ഗ്രാമത്തിലേക്ക് ബസിൽ കയറിപ്പോകുന്ന ദാരുണ ദൃശ്യങ്ങൾ പുറത്ത്. മധ്യപ്രദേശിലെ ആശുപത്രിയിൽ നിന്ന് റോഡിലൂടെ ബസ് സ്റ്റോപിലേക്ക് യുവാവ് നടക്കുന്നതും മൃതദേഹവുമായി തിരക്കേറിയ ബസിൽ കയറുന്നതും വൈറലായ ദൃശ്യങ്ങളിൽ കാണാം.
  Bhoppal, Madhya Pradesh, News, Top-Headlines, Latest-News, Video, Dead Body, Hospital, Bus, Video: Body On Shoulder, Madhya Pradesh Man Walks On Busy Road To Bus Stop.

പെൺകുട്ടി സ്വന്തം ഗ്രാമത്തിൽ വെച്ചാണ് മരിച്ചത്. മൃതദേഹം ഛത്തർപൂരിലെ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർടത്തിനായി മാറ്റിയിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്ന് മൃതദേഹം തിരികെ ഗ്രാമത്തിലേക്ക് മാറ്റുന്നത് യുവാവിന് ഭയാനകമായ അനുഭവമായി മാറുകയായിരുന്നു. സർകാർ ശ്‌മശാനം കണ്ടെത്താനാകാത്തതും സ്വകാര്യ വാഹനം ഏർപാടാക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ടികളുമാണ് ചുമന്നുകൊണ്ടുപോകേണ്ട സ്ഥിതിയിലേക്ക് യുവാവിനെ നയിച്ചതെന്നാണ് വിവരം.
  
Bhoppal, Madhya Pradesh, News, Top-Headlines, Latest-News, Video, Dead Body, Hospital, Bus, Video: Body On Shoulder, Madhya Pradesh Man Walks On Busy Road To Bus Stop.

ബസ് ടികറ്റിനുള്ള പണം പോലും ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ലെന്നും മറ്റൊരു യാത്രക്കാരൻ യാത്രക്കൂലി നൽകുകയായിരുന്നുവെന്നും എൻഡിടിവി റിപോർട് ചെയ്തു. ഈ വിഷയത്തിൽ ഇതുവരെ ആശുപത്രി മാനജ്‌മെന്റിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. നാല് വയസുള്ള പെൺകുട്ടിയുടെ മൃതദേഹം കുടുംബം ചുമലിലേറ്റി പോകുന്ന മറ്റൊരു ദൃശ്യം നാല് മാസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. രണ്ട് സംഭവങ്ങളും ഛത്തർപൂരിലാണ് നടന്നത്, ജില്ലയിൽ അടിയന്തര സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ച് ഇത് ചോദ്യങ്ങൾ ഉയർത്തുന്നു.
  
Bhoppal, Madhya Pradesh, News, Top-Headlines, Latest-News, Video, Dead Body, Hospital, Bus, Video: Body On Shoulder, Madhya Pradesh Man Walks On Busy Road To Bus Stop.

Bhoppal, Madhya Pradesh, News, Top-Headlines, Latest-News, Video, Dead Body, Hospital, Bus, Video: Body On Shoulder, Madhya Pradesh Man Walks On Busy Road To Bus Stop.

Keywords: Bhoppal, Madhya Pradesh, News, Top-Headlines, Latest-News, Video, Dead Body, Hospital, Bus, Video: Body On Shoulder, Madhya Pradesh Man Walks On Busy Road To Bus Stop.

Post a Comment