Follow KVARTHA on Google news Follow Us!
ad

Anti-Drug | ലഹരിക്കെതിരായ പോരാട്ടത്തില്‍ പങ്കാളികളാകണമെന്ന് ഖാദി ടിഎസ് ഇബ്രാഹിം കുട്ടി മുസ്ലിയാര്‍

TS Ibrahim Kutti Musliyar wants to participate in fight against drug addiction#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തലശേരി: (www.kvartha.com) മദ്യത്തിനും ലഹരിക്കുമെതിരായ പോരാട്ടത്തില്‍ ജാഗ്രതയോട് കൂടിയ സജീവ പങ്കാളിത്തം നിര്‍വഹിക്കണമെന്ന് തലശേരി ഖാദി ടിഎസ് ഇബ്രാഹിം കുട്ടി മുസ്ലിയാര്‍ പറഞ്ഞു. തലശേരി സംയുക്ത മുസ്ലിം ജമാഅത് സംഘടിപ്പിച്ച മദ്രസ അധ്യാപക ശില്‍പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
  
Drugs, Kannur, Inauguration, News, Teacher, Study class, Kerala, TS Ibrahim Kutti Musliyar wants to participate in fight against drug addiction.

തലശേരി നഗരസഭയിലെ 19 മദ്രസകളില്‍ നിന്നുള്ള അധ്യാപകര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ട്രെയിനര്‍ എസ് വി മുഹമ്മദലി മാസ്റ്റര്‍ ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് കെസി അഹ്‌മദ്‌ അധ്യക്ഷത വഹിച്ചു. മൂസക്കുട്ടി തച്ചറക്കല്‍, സികെപി അബ്ദുർ റഹ്‌മാൻ കേയി, എം ഫൈസല്‍ ഹാജി, എംഎസ് ആസാദ്, കെപി മുഹമ്മദ് റഫീഖ്, ബി മുഹമ്മദ് ഫസല്‍, സി ഇഖ്ബാല്‍, കെപി നിസാര്‍, അഹ്‌മദ് കബീര്‍ ഹുദവി, പിഎ മന്നാന്‍, പി ഇര്‍ശാദ് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. പിവി സൈനുദ്ദീന്‍ സ്വാഗതവും എകെ അബൂട്ടി ഹാജി നന്ദിയും പറഞ്ഞു.

Keywords: Drugs, Kannur, Inauguration, News, Teacher, Study class, Kerala, TS Ibrahim Kutti Musliyar wants to participate in fight against drug addiction.

Post a Comment