Follow KVARTHA on Google news Follow Us!
ad

Tele-MANAS | മാനസികാരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നോ? തുറന്ന് സംസാരിക്കാം; 24 മണിക്കൂറും സേവനം നൽകാൻ കേന്ദ്ര സർകാർ സംവിധാനം

24x7 Tele-mental Health Service 'Tele-MANAS' Launched In 20 States, UTs #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) മാനസികാരോഗ്യ സേവനങ്ങൾ ജനങ്ങൾക്ക് പ്രാപ്യമാക്കുന്നതിന്, രാജ്യത്തെ ഓരോ സംസ്ഥാനത്തും 24 മണിക്കൂറും മെഡികൽ സേവനങ്ങൾ ലഭ്യമാകുന്ന 'ടെലി മെന്റൽ ഹെൽത് അസിസ്റ്റൻസ് ആൻഡ് നെറ്റ്‌വർകിംഗ് (Tele-MANAS) എന്ന ഓണ്‍ലൈന്‍ സംവിധാനം കേന്ദ്രം ഉടൻ ആരംഭിക്കും. തിങ്കളാഴ്ച ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച്, ടെലി-മനസ് സംരംഭം ബെംഗ്ളൂറിലെ നിംഹാൻസിൽ ആരംഭിച്ചു.
        
24x7 Tele-mental Health Service 'Tele-MANAS' Launched In 20 States, UTs, Newdelhi,News,Top-Headlines,Latest-News,Patient,Central Government,help.

ഇതിന് കീഴിൽ, 14416 എന്ന ടോൾ ഫ്രീ നമ്പറിൽ മാനസികാരോഗ്യ സേവനങ്ങൾ 24 മണിക്കൂറും ഫോണിലൂടെ ലഭ്യമാകും. നിംഹാൻസ് ബാംഗ്ലൂർ, ഐഐഐടി ബോംബെ എന്നിവയെ ഈ കേന്ദ്രങ്ങളുടെ നോഡൽ സ്ഥാപനങ്ങളാക്കി. ഭാവിയിൽ രാജ്യത്തെ ഓരോ സംസ്ഥാനത്തും ഒരു ടെലി മനസ് കേന്ദ്രം ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ പകർചവ്യാധിക്ക് ശേഷം മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് വർധിച്ചുവരുന്ന പ്രശ്നങ്ങൾ കാരണം, ദേശീയ ടെലി-മെന്റൽ ഹെൽത് പ്രോഗ്രാമിനായി കേന്ദ്ര സർകാർ പ്രത്യേക ബജറ്റും നീക്കിവച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

രോഗികൾക്ക് അവരുടെ ഭാഷയിൽ സഹായം ലഭിക്കും

24 മണിക്കൂറിനുള്ളിൽ എപ്പോൾ വേണമെങ്കിലും രാജ്യത്തെ ഏത് പ്രദേശത്തുനിന്നും ടോൾ ഫ്രീ നമ്പറുകളിലേക്ക് വിളിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. സേവനങ്ങൾ ലഭിക്കുന്നതിന് വിളിക്കുന്നവർക്ക് അവരുടെ ഇഷ്ട ഭാഷ തിരഞ്ഞെടുക്കാം. ഇതിനുശേഷം കൺട്രോൾ റൂമിലുള്ള കൗൺസിലർക്ക് കോൾ ലഭിക്കും. കോൾ അതത് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ടെലിമനസ് സെലിലേക്ക് കൈമാറും, അവിടെ ഹാജരായ ഡോക്ടർമാരുമായി സംസാരിക്കാനാവും.

ഉദ്ദേശ്യം

രാജ്യത്തുടനീളം സൗജന്യ ടെലി-മെന്റൽ ഹെൽത് സേവനങ്ങൾ നൽകാനാണ് ടെലി മനസ് ലക്ഷ്യമിടുന്നത്. നാഷണൽ ടെലി കൺസൾടേഷൻ സർവീസ്, ഇ-സഞ്ജീവനി, ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ, മാനസികാരോഗ്യ പ്രൊഫഷണലുകൾ, ആയുഷ്മാൻ ഭാരത് ഹെൽത് ആൻഡ് വെൽനസ് സെന്ററുകൾ, രോഗികളുടെ ചികിത്സ സുഗമമാക്കുന്നതിന് എമർജൻസി സൈക്യാട്രിക് സൗകര്യങ്ങൾ തുടങ്ങിയ സേവനങ്ങളുമായി ടെലിമനസിനെ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

സമ്പൂർണ സംവിധാനം രണ്ട് സംവിധാനങ്ങളിലായിരിക്കും

ദ്വിതല സംവിധാനത്തിലായിരിക്കും ടെലി മനസ്. ഇതിലൊന്ന് സംസ്ഥാന ടെലി-മനസ് സെലുകൾ ഉൾപെടുന്ന ടയർ-1 ആയിരിക്കും. ഈ സെലിൽ പരിശീലനം സിദ്ധിച്ച കൗൺസിലർമാരും മാനസികാരോഗ്യ വിദഗ്ധരും ഉണ്ടായിരിക്കും. അതേസമയം, നേരിട്ട് കൗൺസിലിംഗിനായി മെഡികൽ കോളജിലെ ജില്ലാ മാനസികാരോഗ്യ പരിപാടി (DMHP) / ഇ-സഞ്ജീവനി എന്നിവയിൽ നിന്നുള്ള വിദഗ്ധരെ ടയർ-2 ഉൾപെടുത്തും. നിലവിൽ 51 സംസ്ഥാനങ്ങളിലായി ടെലി മനസ് സെലുകളുള്ള അഞ്ച് റീജിയണൽ കോർഡിനേഷൻ സെന്ററുകളുണ്ട്.

ഈ സ്ഥലങ്ങളിൽ ലഭ്യമാകും

ആന്ധ്രാപ്രദേശ്, അസം, ആൻഡമാൻ നികോബാർ ദ്വീപുകൾ, ഛത്തീസ്ഗഡ്, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, ഗുജറാത്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, കർണാടക, കേരളം, ലഡാക്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ.

You might also like: 


Keywords: 24x7 Tele-mental Health Service 'Tele-MANAS' Launched In 20 States, UTs, Newdelhi,News,Top-Headlines,Latest-News,Patient,Central Government,help.

Post a Comment