Follow KVARTHA on Google news Follow Us!
ad

Study Finds | സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാം, ഈ ശബ്‍ദം കേൾക്കൂ; പുതിയ പഠന റിപോർട് പുറത്ത്

Study Finds Listening To Birds Can Reduce Stress And Anxiety In Humans#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) പുലർചെ പക്ഷികളുടെ കലപില ശബ്ദം കേൾക്കാൻ ഇത്ര സുഖം തോന്നുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. കിളിനാദം കേൾക്കുന്നത് മനുഷ്യരിൽ സമ്മർദവും ഉത്കണ്ഠയും അകറ്റാൻ സഹായിക്കുമെന്ന് പുതിയ പഠനം കണ്ടെത്തി. നഗര ഗതാഗത ശബ്‌ദവും പ്രകൃതിദത്തമായ പക്ഷികളുടെ ശബ്ദവും മനുഷ്യരിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് ജർമനിയിൽ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് പഠനം നടത്തിയത്.
  
New Delhi, India, News, Top-Headlines, Study, Report, Germany, Researchers, Study Finds Listening To Birds Can Reduce Stress And Anxiety In Humans.

നേചർ പോർട് ഫോളിയോ ജേണൽ സയന്റിഫിക് റിപോർടിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗവേഷകർ 295 പേരെ ക്രമരഹിതമായി ആറ് മിനിറ്റ് നേരത്തേക്ക് നാല് പരീക്ഷങ്ങൾക്ക് വിധേയമാക്കി. ട്രാഫിക് ശബ്‌ദം കുറവ്, ട്രാഫിക് ശബ്‌ദം കൂടുതൽ, പക്ഷികളുടെ ശബ്ദം കുറവ്, പക്ഷികളുടെ ഉയർന്ന വൈവിധ്യമാർന്ന ശബ്ദങ്ങൾ എന്നിങ്ങനെ ശബ്‌ദങ്ങളോടെയായിരുന്നു പരീക്ഷണം.

പങ്കെടുത്തുവരുടെ പരീക്ഷണത്തിന് മുമ്പും ശേഷവുവുമുള്ള സങ്കടം, ഉത്കണ്ഠ, ഭ്രമാത്മക തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യാവലിയും പൂർത്തിയാക്കിയിരുന്നു. ലോകം അതിവേഗം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ, മനുഷ്യൻ ജീവിക്കുന്ന പരിസ്ഥിതിയും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. 2050 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ 70% പേരും നഗരങ്ങളിൽ താമസിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നഗരവൽക്കരണം മോശം മാനസികാരോഗ്യ ഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ നഗര പരിസ്ഥിതി നമ്മുടെ ക്ഷേമത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പഠിക്കേണ്ടത് അത്യാവശ്യമാണ്. എന്നിരുന്നാലും, മനുഷ്യന്റെ ക്ഷേമത്തിലും അറിവിലും പാരിസ്ഥിതിക ഘടകങ്ങളുടെ പ്രാധാന്യം പരമ്പരാഗത മനഃശാസ്ത്ര പഠനങ്ങളിൽ പലപ്പോഴും കുറച്ചുകാണുന്നുവെന്ന് ഗവേഷകർ പറയുന്നു.

Post a Comment