Follow KVARTHA on Google news Follow Us!
ad

SSC Recruitment | ഉദ്യോഗാർഥികൾക്ക് ബംപർ അവസരം: സ്റ്റാഫ് സെലക്ഷൻ കമീഷൻ ഈ വർഷം 73,333 തസ്തികകളിലേക്ക് റിക്രൂട്മെന്റ് നടത്തും; നിയമനം വിവിധ കേന്ദ്ര സർകാർ വകുപ്പുകളിലെ ഗ്രൂപ് സി, ഡി ഒഴിവുകളിൽ

Staff Selection Commission is going to recruit 73,333 posts in 2022#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) സ്റ്റാഫ് സെലക്ഷൻ കമീഷൻ (SSC) 2022 ലെ റിക്രൂട്മെന്റിൽ 73,333 യുവാക്കൾക്ക് ജോലി നൽകും. കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ഗ്രൂപ് സി, ഡി തസ്തികകളിലേക്കുള്ള റിക്രൂട്മെന്റിനായി വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നും കമീഷന് ലഭിച്ച ഒഴിവുകളുടെ വിശദാംശങ്ങൾ അനുസരിച്ചാണ് ഇത്രയും നിയമനങ്ങൾ നടക്കുക. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകളിലായി മാത്രം 28,825 തസ്തികകളിലേക്ക് റിക്രൂട്മെന്റ് നടക്കും.
New Delhi, India, News, Top-Headlines, Central Government, Ministry, Delhi, Police, Staff Selection Commission is going to recruit 73,333 posts in 2022.
എന്നിരുന്നാലും, തസ്തികകളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യാം. സെപ്തംബർ 30-ന് പേഴ്സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം അൻഡർ സെക്രടറി ഗൗതം കുമാർ എസ്എസ്‌സി ചെയർമാനും എല്ലാ മന്ത്രാലയങ്ങൾക്കും അയച്ച കത്തിൽ, ഒഴിവുള്ള 73,333 തസ്തികകൾ എത്രയും വേഗം നികത്താൻ നിദേശങ്ങൾ നൽകിയിട്ടുണ്ട്. 2022 ലെ മിക്ക റിക്രൂട്മെന്റുകൾക്കും കമീഷൻ നോടിഫികേഷൻ നൽകിയിട്ടുണ്ട്.

ഡെൽഹി പൊലീസിലെ മൾടി ടാസ്‌കിംഗ് സ്റ്റാഫ് (സിവിലിയൻ) റിക്രൂട്മെന്റിനായി ഒക്ടോബർ ഏഴ് മുതൽ അപേക്ഷ ആരംഭിച്ചു, 2022 ലെ കമ്പൈൻഡ് ഹയർ സെകൻഡറി ലെവൽ പരീക്ഷയ്ക്ക് നവംബർ അഞ്ചിനും കേന്ദ്ര സായുധ പൊലീസ് സേനയിലെയും അസം റൈഫിൾസിലെയും റിക്രൂട്മെന്റിനായി ഓൺലൈൻ അപേക്ഷകൾ ഡിസംബർ 10 മുതൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് https://ssc(dot)nic(dot)in/ പരിശോധിക്കുക.


ചില പ്രധാന റിക്രൂട്മെന്റുകളിലെ തസ്തികകളുടെ എണ്ണം

24605 - കോൺസ്റ്റബിൾ ജിഡി
20814 - കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ (CGLE)
6433 - കോൺസ്റ്റബിൾ (എക്‌സിക്യൂടീവ്) ഡെൽഹി പൊലീസ്
4682 - മൾടി ടാസ്‌കിംഗ് സ്റ്റാഫ് 2022 (MTS)
4300 - സബ് ഇൻസ്പെക്ടർ സെൻട്രൽ പൊലീസ് ഓർഗനൈസേഷൻ
2960 - കമ്പൈൻഡ് ഹയർ സെകൻഡറി ലെവൽ പരീക്ഷ (CHSL).

Post a Comment