Follow KVARTHA on Google news Follow Us!
ad

Shashi Tharoor | കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: 'ഖാർഗെയെ സ്വീകരിക്കാനും ഒപ്പമിരിക്കാനും കോൺഗ്രസ് നേതാക്കളുണ്ട്, തനിക്കില്ല'; പ്രചാരണത്തിനിടെ വിവിധ സംസ്ഥാനങ്ങളിലെ പാർടി മേധാവികളെ ലഭ്യമല്ലായിരുന്നുവെന്ന് ശശി തരൂർ

Shashi Tharoor Points To 'Difference In Treatment' Between Him, M Kharge #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ സംസ്ഥാന പാർടി മേധാവികൾ തനിക്ക് ലഭ്യമല്ലായിരുന്നുവെന്ന് ശശി തരൂർ. 'പിസിസി അധ്യക്ഷന്മാരും കോൺഗ്രസ് നിയമസഭാ കക്ഷി നേതാക്കളും മറ്റു വലിയ നേതാക്കളും മല്ലികാർജുൻ ഖാർഗെയെ സ്വാഗതം ചെയ്യുകയും അദ്ദേഹത്തോടൊപ്പം ഇരിക്കുകയും ആളുകളെ ക്ഷണിക്കുകയും അവരോട് ഹാജരാകാൻ പറയുകയും ചെയ്യുന്നത് ഞാൻ പലയിടത്തും കണ്ടിട്ടുണ്ട്. ഇതെല്ലാം ഒരു സ്ഥാനാർഥിക്ക് വേണ്ടി മാത്രമാണ്. പക്ഷെ തനിക്കില്ല', തരൂരിനെ ഉദ്ധരിച്ച് എൻഡിടിവി റിപോർട് ചെയ്തു.

                        
Shashi Tharoor Points To 'Difference In Treatment' Between Him, M Kharge, New Delhi,News,Top-Headlines,Latest-News,Congress,Assembly,Shashi Taroor,Voters.
                                
'ഞാൻ പിസിസികൾ സന്ദർശിച്ചു, സംസ്ഥാന മേധാവികൾ ലഭ്യമല്ല, ഞാൻ പരാതിപ്പെടുന്നില്ല, പക്ഷേ പരിഗണനയിൽ നിങ്ങൾ വ്യത്യാസം കാണുന്നില്ലേ?', അദ്ദേഹം ചോദിച്ചു. കോൺഗ്രസ് പ്രതിനിധികളുടെ അപൂർണമായ ലിസ്റ്റ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തരൂർ പറഞ്ഞു. 'എനിക്ക് രണ്ട് ലിസ്റ്റുകൾ ലഭിച്ചു. ആദ്യത്തെ ലിസ്റ്റിൽ ഫോൺ നമ്പറുകൾ ഇല്ലായിരുന്നു, അപ്പോൾ ഒരാൾക്ക് എങ്ങനെ പ്രതിനിധികളുമായി ബന്ധപ്പെടാൻ കഴിയും? ഇത് ബോധപൂർവമാണെന്ന് ഞാൻ പറയുന്നില്ല, പക്ഷേ 22 വർഷമായി തിരഞ്ഞെടുപ്പ് നടന്നില്ല, അതിനാൽ ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ട്', തരൂർ കൂട്ടിച്ചേർത്തു.

കോൺഗ്രസ് വോടർമാരിലേക്ക് എത്താനും തന്റെ പ്രകടനപത്രിക അവരെ അറിയിക്കാനും മാധ്യമങ്ങളെയാണ് താൻ ആശ്രയിക്കുന്നതെന്ന് തരൂർ പറഞ്ഞു. 'ഖാർഗെ പോകുന്നിടത്തെല്ലാം അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും ഹാരമണിയിക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെ പ്രമുഖരുണ്ട്. അതേസമയം ഞാൻ പോകുന്നിടത്തെല്ലാം സാധാരണ പ്രവർത്തകർ, സാധാരണക്കാരുണ്ട്', തരൂർ പറഞ്ഞു.


Keywords: Shashi Tharoor Points To 'Difference In Treatment' Between Him, M Kharge, New Delhi,News,Top-Headlines,Latest-News,Congress,Assembly,Shashi Taroor,Voters.

< !- START disable copy paste -->

Post a Comment