Follow KVARTHA on Google news Follow Us!
ad

Book Festival | ശാര്‍ജ അന്താരാഷ്ട്ര പുസ്തക മഹാമേള: അക്ഷരനഗരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Sharjah International Book Fair: Preparations are in full swing#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
/ ഖാസിം ഉടുമ്പുന്തല

ശാര്‍ജ: (www.kvartha.com)
വായന, സംസ്‌കാരം, സര്‍ഗാത്മകത എന്നിവ പരിപോഷിപ്പിക്കാനുള്ള ഏറ്റവും വലിയ ഉത്സവമായ ശാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (SIBF) ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ശാര്‍ജ ബുക് അതോറിറ്റി (SBI) ചെയര്‍മാന്‍ അഹ് മദ്‌ ബിന്‍ റുകാദ് അല്‍ ആമിരി പത്രസമ്മേളനത്തില്‍ അറിയിച്ചു.
  
Sharjah, India, News, International, Book, Festival, Sharjah International Book Fair: Preparations are in full swing.
ശാര്‍ജ ബുക് അതോറിറ്റി (SBI) ചെയര്‍മാന്‍ അഹ് മദ് ബിന്‍ റുകാദ് അല്‍ ആമിരി പത്രസമ്മേളനത്തില്‍ സംസാരിക്കുന്നു

ശാര്‍ജ എക്‌സ്പോ സെന്ററില്‍ നവംബര്‍ രണ്ടുമുതല്‍ 13 വരെയാണ് പുസ്തകോത്സവം.

كلمة للعالم 'ലോകത്തോടുള്ള വാക്ക്' എന്ന പ്രമേയത്തിലുള്ള പുസ്തകോത്സവത്തിന്റെ 41-ാമത് എഡിഷനാണിത്.

95രാജ്യങ്ങളില്‍നിന്നുള്ള 2213 പ്രസാധകര്‍ ഇത്തവണയെത്തും. 57 രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍, ചിന്തകര്‍, അതിഥികള്‍ ഉള്‍പ്പെടെ 129 പേരും പുസ്തകോത്സവത്തില്‍ സാന്നിധ്യമറിയിക്കും.

15 ലക്ഷത്തിലേറെ ശീര്‍ഷകങ്ങളിലുള്ള പുസ്തകങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക. പുസ്തകോത്സവം നടക്കുന്ന 12 ദിവസങ്ങളിലായി 1047-ഓളം സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുള്ള ശില്‍പശാലകള്‍ ഉള്‍പ്പെടെ ആറ് പുതിയ പരിപാടികളുമുണ്ടാകും. ഇറ്റലിയാണ് ഇത്തവണത്തെ അതിഥിരാജ്യം. ഇറ്റാലിയന്‍ എഴുത്തുകാരില്‍ ശ്രദ്ധേയരായ വിയോള ആര്‍ഡോണ്‍, ലൂയിഗി ബാലേരിനി, അലസ്സാന്‍ഡ്രോ ബാരിക്കോ, ഫ്രാന്‍സെസ്‌ക കൊറാവോ എന്നിവര്‍ പുസ്തകമേളയില്‍ സാന്നിധ്യമറിയിക്കും. 17-ഓളം ഇറ്റാലിയന്‍ സാംസ്‌കാരികപരിപാടികളും അരങ്ങേറും. ഇതില്‍ കുട്ടികള്‍ക്കായി പ്രത്യേക പരിപാടികളുമുണ്ടാകും. 10 രാജ്യങ്ങളില്‍നിന്നുള്ള പ്രസാധകരുടെ ആദ്യപങ്കാളിത്തമാണ് പുസ്തകോത്സവത്തിന്റെ സവിശേഷത.
  
Sharjah, India, News, International, Book, Festival, Sharjah International Book Fair: Preparations are in full swing.
ശാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെസ്റ്റിവല്‍(SIBF) ജനറല്‍ കോ-ഓഡിനേറ്റര്‍ ഖൗല അല്‍ മുജൈനി പത്രസമ്മേളനത്തില്‍ സംസാരിക്കുന്നു

ശാര്‍ജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഖലഫ്, ദുബൈയിലെ ഇറ്റലി കോണ്‍സല്‍ ജനറല്‍ ഗ്യൂസെപാ ഫിനോഷിയാരോ, എസ് ഐ ബി എഫ് ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഖൗല അല്‍ മുജൈനി, എസ് ബി എ യിലെ പബ്ലിഷേഴ്സ് സര്‍വീസ് ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ഹസനി, എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അലി ബിന്‍ ഹാതിം തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Sharjah, India, News, Reported by Qasim Moh'd Udumbunthala, Sharjah International Book Fest, International, Book, Festival, Sharjah International Book Fair: Preparations are in full swing.

Post a Comment