Follow KVARTHA on Google news Follow Us!
ad

RBI CBDC | ഇൻഡ്യയുടെ ഡിജിറ്റൽ കറൻസി ഇ–രൂപ വരുന്നു; പൈലറ്റ് അടിസ്ഥാനത്തിൽ നവംബർ 1ന് ആരംഭിക്കും; ഈ 9 ബാങ്കുകളിൽ ഇടപാടുകൾ നടക്കും

RBI CBDC: Digital Rupee pilot to start from November 1#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) രാജ്യത്ത് ഡിജിറ്റൽ രൂപ (ഡിജിറ്റൽ കറൻസി) അവതരിപ്പിക്കാനുള്ള വഴി തെളിഞ്ഞു. ഡിജിറ്റൽ രൂപയുടെ പൈലറ്റ് അടിസ്ഥാനത്തിലുള്ള പദ്ധതി നവംബർ ഒന്നിന് ആരംഭിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (RBI) അറിയിച്ചു. ഈ ഡിജിറ്റൽ രൂപ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) എന്നറിയപ്പെടും. റിസർവ് ബാങ്ക് സ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടുവരുമെന്ന് ആദ്യം വെളിപ്പെടുത്തിയിരുന്നു.
  
New Delhi, India, News, Top-Headlines, RBI, Bank, RBI CBDC: Digital Rupee pilot to start from November 1.

പൈലറ്റ് പ്രോജക്റ്റിനായി, രാജ്യത്തെ ഒമ്പത് ബാങ്കുകൾ - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യ, എച് ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച് എസ്ബിസി ബാങ്ക് - ഉൾപെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ ബജറ്റിൽ ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

ഇതിനുശേഷം, സിബിഡിസിയുടെ ലോഞ്ച് ഘട്ടംഘട്ടമായി നടത്തുമെന്നും അത് ഉടൻ പ്രഖ്യാപിക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചിരുന്നു. ഇത് കൊണ്ടുവരാനുള്ള വഴിയാണ് ഇപ്പോൾ തെളിഞ്ഞത്. നിലവിൽ, ഈ കറൻസി ഒരു പൈലറ്റ് പ്രോജക്റ്റായി പുറത്തിറങ്ങും, ഇത് പിന്നീട് സാധാരണക്കാർക്കും ലഭ്യമായേക്കും.

എന്തുകൊണ്ട് CBDC ആവശ്യം ?
അടുത്ത യുഗം ഡിജിറ്റൽ കറൻസിയുടെതാണ്. ലോകബാങ്ക് പോലുള്ള സംഘടനകൾ പരസ്യമായി പ്രശംസിച്ച ഈ ദിശയിലേക്ക് ഇൻഡ്യ അതിവേഗം നീങ്ങുകയാണ്. മൊബൈൽ വാലറ്റിൽ നിന്ന് നിമിഷങ്ങൾക്കുള്ളിൽ ഇടപാടുകൾ നടക്കുന്നതുപോലെ, ഡിജിറ്റൽ പണവും പ്രവർത്തിക്കും. സമ്പദ്‌വ്യവസ്ഥയിലും നല്ല സ്വാധീനം ചെലുത്തും.

Post a Comment