Follow KVARTHA on Google news Follow Us!
ad

PAN Card | പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക; ഈ തെറ്റ് ചെയ്താൽ 10,000 രൂപ പിഴ ലഭിക്കാം; നിയമനടപടികൾ ഒഴിവാക്കാൻ ചെയ്യേണ്ടത് എന്താണെന്ന് അറിയാം

PAN Card Holders Alert! Do THIS or pay a fine of Rs 10000 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെൽഹി: (www.kvatha.com) പാൻ കാർഡ് വളരെ പ്രധാനപ്പെട്ട രേഖയാണ്. ബാങ്ക്, ജോലി, സ്റ്റോക് മാർകറ്റ് ട്രേഡിംഗ്, മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടങ്ങി നിരവധി സ്ഥലങ്ങളിൽ പാൻ കാർഡ് ഉപയോഗിക്കുന്നു. പാൻ കാർഡ് ഇല്ലെങ്കിൽ പല കാര്യങ്ങളും ചെയ്യുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. അതിനിടയ്ക്ക് ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങളുടെ പക്കൽ ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ പതിനായിരം രൂപ പിഴ അടയ്‌ക്കേണ്ടി വന്നേക്കാം.

                     
PAN Card Holders Alert! Do THIS or pay a fine of Rs 10000, newdelhi,News,Top-Headlines,Latest-News,pan card,Alerts,Online,Website




ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 139A അനുസരിച്ച്, ഒരു വ്യക്തിക്ക് ഒരൊറ്റ പാൻ കാർഡ് മാത്രമേ കൈവശം വയ്ക്കാൻ അനുവാദമുള്ളൂ. സെക്ഷൻ 272 ബി പ്രകാരം ഒന്നിൽ കൂടുതൽ പാൻ കാർഡുള്ള ഏതൊരു വ്യക്തിക്കും 10,000 രൂപ പിഴ ചുമത്താൻ ആദായ നികുതി ഓഫീസർക്ക് അധികാരമുണ്ട്.നിങ്ങൾക്ക് ഒന്നിൽ കൂടുതൽ പാൻ നമ്പറുകൾ ഉണ്ടെന്ന് ആദായ നികുതി വകുപ്പിന് ബോധ്യപ്പെട്ടാൽ നിങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്.

നിയമനടപടികൾ ഒഴിവാക്കാൻ

നിങ്ങൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ അധിക പാൻ കാർഡുകൾ റദ്ദാക്കാനും/സറണ്ടർ ചെയ്യാനും വ്യക്തികൾക്ക് അവസരം നൽകിയിട്ടുണ്ട്. അധിക പാൻ കാർഡ് ഓൺലൈനായും ഓഫ്‌ലൈനായും സറണ്ടർ ചെയ്യാം. അടുത്തുള്ള NSDL കലക്ഷൻ സെന്ററിൽ പാൻ തിരുത്തൽ ഫോം സമർപ്പിച്ചുകൊണ്ട് അധിക പാൻ കാർഡ് സറണ്ടർ ചെയ്യാവുന്നതാണ്.

ഓൺലൈനായി ചെയ്യാൻ

ഇതിനായി, ആദ്യം നിങ്ങൾ tin-nsdl(dot)com സന്ദർശിച്ച് Services വിഭാഗത്തിൽ PAN എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിനുശേഷം, Change/ Correction in PAN data എന്നതിന് കീഴിൽ അപേക്ഷിക്കാനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കണം. ഈ പ്രക്രിയ ചെയ്ത ശേഷം, Application Type ൽ, Changes or Correction in existing PAN Data/ Reprint of PAN Card എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

പരസ്യം

ഇപ്പോൾ നിങ്ങൾ ശരിയായ വിഭാഗം തെരഞ്ഞെടുത്ത് ആവശ്യപ്പെട്ട വിവരങ്ങൾ നൽകണം. അതിനുശേഷം നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയും ക്യാപ്‌ച കോഡ് നൽകിയ ശേഷം Submit എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് Continue with PAN Application Form എന്നതിൽ ക്ലിക് ചെയ്ത് വിശദാംശങ്ങൾ നൽകണം. ഈ പ്രക്രിയ പൂർത്തിയാക്കിയ ശേഷം, ആവശ്യമായ രേഖകളുടെ പകർപ്പ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുക.

അടുത്ത ഘട്ടത്തിൽ, നിങ്ങൾ സറണ്ടർ ചെയ്യാൻ ആഗ്രഹിക്കുന്ന പാൻ വിശദാംശങ്ങൾ നൽകണം. ഇതിനുശേഷം, ഐഡന്റിറ്റിയും വിലാസവും തെളിയിക്കുന്ന രേഖകളുമായി ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്ത് അക്‌നോളജ്‌മെന്റ് ഡൗൺലോഡ് ചെയ്യാം.

You might also like: 


Keywords: PAN Card Holders Alert! Do THIS or pay a fine of Rs 10000, newdelhi,News,Top-Headlines,Latest-News,pan card,Alerts,Online,Website.

Post a Comment