Follow KVARTHA on Google news Follow Us!
ad

US House | 1971ൽ ബംഗ്ലാദേശിൽ പാകിസ്താൻ സൈന്യം വംശഹത്യ നടത്തിയെന്ന് അമേരികൻ ജനപ്രതിനിധിസഭയിൽ പ്രമേയം

Pak Army committed genocide in Bangladesh in 1971, says new resolution tabled in US House#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
വാഷിംഗ്ടൺ: (www.kvartha.com) പാകിസ്താനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് അമേരികയിലെ ജനപ്രതിനിധിസഭയിൽ രണ്ട് അംഗങ്ങൾ പ്രമേയം അവതരിപ്പിച്ചു. 1971-ൽ വംശീയ ബംഗാളികൾക്കും ഹിന്ദുക്കൾക്കും നേരെ പാകിസ്താൻ സായുധ സേന നടത്തിയ അതിക്രമങ്ങളെ 'വംശഹത്യ' എന്ന് വിളിക്കാൻ രണ്ട് അംഗങ്ങൾ യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു.
  
Washington, International, News, Pakisthan, Bangladesh, Murder, America, Government, Pak Army committed genocide in Bangladesh in 1971, says new resolution tabled in US House.

ഇൻഡ്യൻ-അമേരികൻ കോൺഗ്രസ് അംഗം റോ ഖന്നയും മറ്റൊരു അംഗം സീവ് ചാബോട്ടുമാണ് വെള്ളിയാഴ്ച ജനപ്രതിനിധിസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഇത്തരമൊരു വംശഹത്യയിൽ പാകിസ്താൻ സർകാർ ബംഗ്ലാദേശിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. 1971ൽ ബംഗ്ലാദേശിൽ വംശഹത്യ നടന്നതായും ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും ഖന്ന പറഞ്ഞു. ആ ലക്ഷക്കണക്കിന് മരിച്ചവരിൽ 80 ശതമാനവും ഹിന്ദുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങൾക്ക് ശേഷവും കൂട്ടക്കൊലയിൽ മരിച്ച ദശലക്ഷക്കണക്കിന് ആളുകളെ നമ്മൾ മറക്കരുതെന്ന് റിപബ്ലികൻ എംപി ചാബോട്ട് ട്വീറ്റ് ചെയ്തു.


1971 ൽ സംഭവിച്ചതെന്ത്?

കിഴക്കൻ പാകിസ്താനിലെ സ്വാതന്ത്ര്യത്തിനായുള്ള മുറവിളി അതിവേഗം വർധിച്ചുകൊണ്ടിരുന്നു. അടിച്ചമർത്താൻ പാകിസ്താൻ സൈന്യം ക്രൂരതകൾ നടത്തുകയായിരുന്നു. 1971 മാർചിൽ സൈന്യം ഓപറേഷൻ ആരംഭിച്ചു. കിഴക്കൻ ബംഗാളിൽ വലിയ തോതിലുള്ള അതിക്രമങ്ങൾ നടന്നു. ബംഗ്ലാദേശ് നേതാവ് മുജീബ് അറസ്റ്റിലായി. അറസ്റ്റും പീഡനവും ഒഴിവാക്കാൻ ധാരാളം ആളുകൾ ഇൻഡ്യയിലേക്ക് പലായനം ചെയ്തു. ഒരു വർഷത്തിനുള്ളിൽ, ബംഗ്ലാദേശിൽ നിന്ന് ഏകദേശം 10 ദശലക്ഷം അഭയാർഥികൾ പലായനം ചെയ്യുകയും ഇൻഡ്യയിലെ പശ്ചിമ ബംഗാളിൽ അഭയം പ്രാപിക്കുകയും ചെയ്തു. ഇതോടെ പാകിസ്താനെതിരെ നടപടിയെടുക്കാൻ ഇൻഡ്യയ്ക്കുമേൽ സമ്മർദം വർധിച്ചു.

You Might Also like: 

Post a Comment