Follow KVARTHA on Google news Follow Us!
ad

Supreme Court | 'സമൻസ് പുറപ്പെടുവിക്കുന്നത് ഔപചാരികതയല്ല'; കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കാൻ മതിയായ കാരണമുണ്ടോ എന്ന് മജിസ്‌ട്രേറ്റ് മനസിൽ ഉറപ്പിക്കണമെന്ന് സുപ്രീം കോടതി; കംപനി ഡയറക്ടർമാർക്കെതിരെയുള്ള സമൻസ് റദ്ദാക്കി

Order Issuing Summons is Not Empty Formality, Magistrate Must Apply his Mind: Supreme Court#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) സമൻസ് പുറപ്പെടുവിക്കുന്നത് കേവലം ഔപചാരികതയല്ലെന്നും കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കാൻ മതിയായ കാരണമുണ്ടോ എന്ന് ഒരു മജിസ്‌ട്രേറ്റ് മനസിൽ ഉറപ്പിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി. ഒരു ഫാർമസ്യൂടികൽ കംപനിയുടെ ഡയറക്ടർമാർക്കെതിരെ നൽകിയ സമൻസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
  
New Delhi, India, News, Top-Headlines, Supreme Court, Case, Order Issuing Summons is Not Empty Formality, Magistrate Must Apply his Mind: Supreme Court.

കുറ്റാരോപിതർക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന നിഗമനത്തിൽ എത്താൻ കാരണമില്ലെങ്കിൽ ഉത്തരവ് റദ്ദാക്കാൻ ബാധ്യസ്ഥമാണെന്നും ബെഞ്ച് പറഞ്ഞു. ഒരു വ്യക്തി കംപനിയുടെ ഡയറക്ടറായതുകൊണ്ട്, 1940-ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്‌ട് പ്രകാരമുള്ള ആവശ്യകതകൾ അദ്ദേഹം നിറവേറ്റുന്നു എന്നല്ല അർഥമാക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു.

ഒരു വ്യക്തി കംപനിയുടെ ഡയറക്‌ടറായതുകൊണ്ടുമാത്രം അയാൾക്ക് കംപനിയുടെ ദൈനംദിന കാര്യങ്ങൾ അറിയാമെന്ന് അർഥമാക്കേണ്ടതില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

Post a Comment