Follow KVARTHA on Google news Follow Us!
ad

Neymar | നെയ്‌മർ അഴിക്കുള്ളിലാകുമോ? അഴിമതി, വഞ്ചന തുടങ്ങിയ കേസുകളിൽ ബ്രസീൽ സൂപർ താരത്തിന് തടവും പിഴയും വിധിക്കണമെന്ന് പരാതി; വിചാരണ തിങ്കളാഴ്ച മുതൽ

Neymar faces five-year jail-term request in corruption and fraud trial #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ബാഴ്‌സലോണ: (www.kvartha.com) 2013ൽ സാന്റോസിൽ നിന്ന് ബാഴ്‌സലോണയിലേക്ക് മാറിയതുമായി ബന്ധപ്പെട്ട് ബ്രസീൽ സൂപർ താരം നെയ്മർ വഞ്ചന, അഴിമതി ആരോപണങ്ങളിൽ അടുത്തയാഴ്ച വിചാരണ നേരിടുമെന്ന് പരാതിക്കാരായ ബ്രസീലിയൻ സ്ഥാപനമായ ഡിഐഎസ് അധികൃതർ പറഞ്ഞു. തിങ്കളാഴ്ച ബാഴ്‌സലോണയിൽ ആരംഭിക്കുന്ന വിചാരണയിൽ നെയ്‌മറിനൊപ്പം അദ്ദേഹത്തിന്റെ മാതാപിതാക്കളും രണ്ട് ക്ലബുകളും മുൻ ബാഴ്‌സ പ്രസിഡന്റുമാരായ ജോസെപ് മരിയ ബാർട്ടോമ്യൂ, സാന്ദ്രോ റോസൽ, മുൻ സാന്റോസ് പ്രസിഡന്റ് ഒഡിലിയോ റോഡ്രിഗസ് എന്നിവരാണ് പ്രതികൾ.
               
Neymar faces five-year jail-term request in corruption and fraud trial, international,News,Top-Headlines,Latest-News,Neymar,Case,Complaint,Brazil,Football Player.

നെയ്മർ സാന്റോസിലായിരുന്നപ്പോൾ 40% ഓഹരി സ്വന്തമാക്കിയിരുന്ന ബ്രസീലിയൻ കംപനിയായ ഡിഐഎസിന്റെ പരാതിയിലാണ് കേസ്. ഇടപാടിന്റെ യഥാർഥ മൂല്യം കുറച്ചുകാണിച്ചതിനാൽ കൈമാറ്റ സമയത്ത് നഷ്ടമുണ്ടായതായാണ് വാദം. നെയ്മർ ആരോപണങ്ങൾ നിഷേധിച്ചെങ്കിലും 2017-ൽ സ്പെയിൻ ഹൈകോടതിയിൽ അപീൽ പരാജയപ്പെട്ടു, ഇത് വിചാരണയ്ക്ക് വഴിയൊരുക്കി.

റോസലിനും ബാർട്ടോമ്യൂവിനും ജയിൽ ശിക്ഷയും 149 ദശലക്ഷം യൂറോ (144 ദശലക്ഷം ഡോളർ) പിഴയും ഡിഐഎസ് ആവശ്യപ്പെടുന്നു. നെയ്മറിന് രണ്ട് വർഷം തടവും 10 ദശലക്ഷം യൂറോ പിഴയും റോസലിന് അഞ്ച് വർഷത്തെ തടവും സ്പാനിഷ് ക്ലബിന് 8.4 ദശലക്ഷം യൂറോ പിഴയും നൽകണമെന്നാണ് ആവശ്യം.

നെയ്മറിന് 17 വയസുള്ളപ്പോൾ രണ്ട് ദശലക്ഷം യൂറോയ്ക്ക് പകരമായി നെയ്മറുടെ 40% അവകാശങ്ങളും ഡിഐഎസ് സ്വന്തമാക്കിയിരുന്നു. 57.1 മില്യൺ യൂറോയാണ് ട്രാൻസ്ഫർ തുകയെന്നും അതിൽ 40 മില്യൺ നെയ്മറിന്റെ കുടുംബത്തിന് നൽകിയെന്നും ബാഴ്‌സലോണ പറയുന്നു. സാന്റോസിന് നൽകിയ ബാക്കി 17.1 ദശലക്ഷത്തിൽ 40 ശതമാനം വിഹിതം ഡിഐഎസിന് ലഭിച്ചു.

Keywords: Neymar faces five-year jail-term request in corruption and fraud trial, international,News,Top-Headlines,Latest-News,Neymar,Case,Complaint,Brazil,Football Player.



< !- START disable copy paste -->

Post a Comment