Follow KVARTHA on Google news Follow Us!
ad

Gold Theft | 'വീട്ടിൽ നിന്ന് നിരന്തരം സ്വർണാഭരണങ്ങൾ നഷ്ടമാവുന്നു'; വ്യവസായി കരുതിയത് 'ജിന്നിന്റെ പ്രവൃത്തിയെന്ന്'; ഒടുവിൽ സംഭവിച്ചത്!

Mumbai Man Thought 'Jinn' Was Stealing Gold; Thief Turned Out To Be... #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) ഫെബ്രുവരിയിൽ തന്റെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട മുംബൈയിലെ ഒരു വ്യവസായി ആദ്യം ആശയക്കുഴപ്പത്തിലായി. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കൂടുതൽ ആഭരണങ്ങൾ കാണാതായെങ്കിലും പൊലീസിൽ പരാതി നൽകുന്നതിൽ നിന്ന് അബ്ദുൾ ഖാദർ ശബീർ ഘോഘവാല എന്ന ഈ വ്യവസായി ഒഴിഞ്ഞുമാറി. അതൊരു 'ജിന്നിന്റെ പ്രവൃത്തി' ആണെന്ന് അയാൾ കരുതിയെന്ന് പൊലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപോർട് ചെയ്തു.
                  
Mumbai Man Thought 'Jinn' Was Stealing Gold; Thief Turned Out To Be..., Mumbai,News,Top-Headlines,Latest-News,theft,Gold,Police,Complaint,Robbery.
         
പൊലീസ് പറയുന്നത്

'ഒടുവിൽ സെപ്റ്റംബറിൽ ആഭരണങ്ങൾക്കൊപ്പം വൻതുക നഷ്ടപ്പെട്ടതോടെ അദ്ദേഹം പൊലീസിൽ പരാതി നൽകി. 'ജിന്നുകൾ പണം മോഷ്ടിക്കില്ല', അബ്ദുൽ ഖാദർ ബൈക്കുള പൊലീസിനോട് പറഞ്ഞു. അപ്പോഴേക്കും ഇയാളുടെ വീട്ടിൽ നിന്ന് 40 ലക്ഷം രൂപയിലധികം വിലവരുന്ന സ്വർണവും പണവും മോഷണം പോയിരുന്നു.

പൊലീസ് അതിവേഗം പ്രവർത്തിക്കുകയും ഒരു ദിവസത്തിനകം പ്രതിയെ കണ്ടെത്തുകയും ചെയ്തു. അത് അദ്ദേഹത്തിൻറെ 12 വയസുള്ള മരുമകളാണെന്ന് തെളിഞ്ഞു. ഗുജറാതിലെ സൂറതിൽ നിന്നുള്ള ബന്ധു തന്നോട് അമ്മാവന്റെ വീട്ടിൽ മോഷണം നടത്താൻ ആവശ്യപ്പെട്ടതായി അന്വേഷണത്തിൽ അവർ വെളിപ്പെടുത്തി. കുട്ടിയുടെ വെളിപ്പെടുത്തലിനുശേഷം, അന്വേഷണത്തിൽ ബന്ധുവിനെയും രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 40.18 ലക്ഷം രൂപ വിലമതിക്കുന്ന മോഷണ വസ്തുക്കളും കണ്ടെടുത്തു'.

പെൺകുട്ടിക്കെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും കേസിൽ പെൺകുട്ടിയുടെ പങ്ക് ബോധ്യപ്പെട്ടതിന് ശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡിന് വിശദമായ റിപോർട് അയക്കുമെന്നും പൊലീസ് അറിയിച്ചു.

Keywords: Mumbai Man Thought 'Jinn' Was Stealing Gold; Thief Turned Out To Be..., Mumbai,News,Top-Headlines,Latest-News,theft,Gold,Police,Complaint,Robbery.

Post a Comment