Follow KVARTHA on Google news Follow Us!
ad

Award | മണി മല്ലിക സ്മാരക സാഹിത്യ പുരസ്കാരം മുരളീധരൻ തറയിലിന്

Mani Mallika Memorial Literary Award to Muraleedharan Tharayil#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തലശേരി: (www.kvartha.com) ബ്രണൻ മലയാളം സമിതിയുടെ രണ്ടാമത് മണി മല്ലിക സ്മാരക സാഹിത്യ പുരസ്കാരം മുരളീധരൻ തറയിലിൻ്റെ അരികു ഫ്രെയിമുകൾ എന്ന കൃതിക്ക് ലഭിച്ചു. ഡോ. എടി മോഹൻരാജ്, ഡോ. രവിശങ്കർ എസ് നായർ, ഡോ. സജീവ് പിവി എന്നിവർ ജൂറികളായുള്ള വിദഗ്ധ സമിതിയാണ് കൃതി തെരഞ്ഞെടുത്തത്.
  
Thalassery, Kerala, Kannur, News, Latest-News, Malayalam, Award, Mani Mallika Memorial Literary Award to Muraleedharan Tharayil.

15000 രൂപയും ഹരീന്ദ്രൻ ചാലാട് രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. അകാഡമിക് പുരസ്കാരത്തിന് കണ്ണൂർ യൂണിവേഴ്സിറ്റി എംഎ മലയാളം പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ആർദ്ര കെ, സ്നേഹ പിവി, അനഘ ഇ എന്നിവർ അർഹരായി.

പുരസ്കാര സമർപണം നവംബർ 11 ന് തലശേരി ഗവ. ബ്രണൻ കോളജിൽ വെച്ച് പ്രശസ്തനിരൂപകൻ ഡോ. ഇവി രാമകൃഷ്ണൻ നിർവഹിക്കും.

Post a Comment