Follow KVARTHA on Google news Follow Us!
ad

Campaign | 'ലഹരി മുക്ത കേരളം' കാംപെയിന്‍: നവംബര്‍ 1 ന് സംസ്ഥാനത്തെ എല്ലാ മെഡികല്‍, ദന്തല്‍, നഴ്സിംഗ് കോളജുകളിലും മനുഷ്യ ശൃംഖല

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Health,Health and Fitness,Health Minister,Medical College,Kerala,Students,
തിരുവനന്തപുരം: (www.kvartha.com) നവംബര്‍ ഒന്നിന് സംസ്ഥാനത്തെ എല്ലാ സര്‍കാര്‍ മെഡികല്‍, ദന്തല്‍, നഴ്സിംഗ് കോളജുകളും സര്‍കാരിന്റെ 'ലഹരി മുക്ത കേരളം' കാംപെയിനില്‍ പങ്കാളികളാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

എല്ലാ സര്‍കാര്‍ മെഡികല്‍, ദന്തല്‍, നഴ്സിംഗ് കോളജുകളിലും മനുഷ്യ ശൃംഖല സൃഷ്ടിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്യും. ഇതുസംബന്ധിച്ച് മെഡികല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ സര്‍കാര്‍ മെഡികല്‍, ദന്തല്‍, നഴ്സിംഗ് കോളജുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

'Lahari Mukta Kerala' campaign: Human network in all medical, dental and nursing colleges of the state on November 1, Thiruvananthapuram, News, Health, Health and Fitness, Health Minister, Medical College, Kerala, Students

മെഡികല്‍ കോളജ് പ്രിന്‍സിപല്‍മാര്‍ മറ്റ് സ്ഥാപന മേധാവികളുമായി കൂടിയാലോചിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും വേണം. എല്ലാ വിദ്യാര്‍ഥികളുടേയും പങ്കാളിത്തം ഉറപ്പാക്കണം. അധ്യാപകര്‍ മുന്‍കയ്യെടുത്ത് പ്രതിജ്ഞ വിദ്യാര്‍ഥികളിലെത്തിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

Keywords: 'Lahari Mukta Kerala' campaign: Human network in all medical, dental and nursing colleges of the state on November 1, Thiruvananthapuram, News, Health, Health and Fitness, Health Minister, Medical College, Kerala, Students.

Post a Comment