Follow KVARTHA on Google news Follow Us!
ad

Injured | കൊല്ലത്ത് സ്‌കൂള്‍ കായിക മേളയ്ക്കിടെ അപകടം; ഹാമര്‍ തലയില്‍ പതിച്ച് മത്സരാര്‍ഥിയുടെ അമ്മയ്ക്ക് ഗുരുതര പരിക്ക്

Kollam: Contestant's mother injured in hammer hit on head during school sports meet #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊല്ലം: (www.kvartha.com) ചവറ ഉപജില്ലാ സ്‌കൂള്‍ കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് മത്സരാര്‍ഥിയുടെ അമ്മയ്ക്ക് ഗുരുതര പരിക്ക്. മൈനാഗപ്പളളി സ്വദേശിനി മാജിദയ്ക്കാണ് പരിക്കേറ്റത്. വീട്ടമ്മ തിരുവനന്തപുരത്തെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ശാസ്താംകോട്ട ഡിബി കോളജ് മൈതാനത്താണ് സംഭവം.

ആറാം ക്ലാസുകാരനായ മകന്‍ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത് കാണാനെത്തിയതായിരുന്നു മാജിദ. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഹയര്‍ സെകന്‍ഡറി വിഭാഗത്തില്‍ ഹാമര്‍ ത്രോ മത്സരം ആരംഭിച്ചു. ഇതിനിടയില്‍ മത്സരാര്‍ഥിയെറിഞ്ഞ ഹാമര്‍ മാജിദയുടെ തലയില്‍ പതിക്കുകയായിരുന്നു. വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് മല്‍സരങ്ങള്‍ നടത്തിയതെന്നാണ് മാജിദയുടെ കുടുംബത്തിന്റെ ആരോപണം.

News,Kerala,State,Top-Headlines,Sports,school,Injured,Treatment, hospital,Mother,  Kollam: Contestant's mother injured in hammer hit on head during school sports meet


2019 ഒക്ടോബറില്‍ പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റിനിടെയാണ് ഹാമര്‍ പതിച്ച് വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സണ്‍ മരിച്ചത്. ഇതിന് പിന്നാലെ എല്ലാ കായിക മേളയിലും കൃത്യമായ സുരക്ഷാ മാനദണ്ഡം ഉറപ്പാക്കി വേണം മത്സരം നടത്താനെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. 

Keywords: News,Kerala,State,Top-Headlines,Sports,school,Injured,Treatment, hospital,Mother,  Kollam: Contestant's mother injured in hammer hit on head during school sports meet 

Post a Comment