Follow KVARTHA on Google news Follow Us!
ad

Rice Price | അരിവില കുത്തനെ ഉയര്‍ന്നു; ആന്ധ്രയില്‍ നിന്ന് ജയ അരി ഇറക്കുമതി ചെയ്യാന്‍ നീക്കം

Kerala: Rice price hiked #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com) തീന്‍ മേശയില്‍ നിന്ന് ഒഴിച്ചു കൂടാനാകാത്ത അരിയുടെ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 35 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ ജയ അരിയുടെ വില 60ലെത്തി. 37 രൂപയായിരുന്ന വടി മട്ടയുടെ വില 62 രൂപയായി. 32 രൂപയായിരുന്ന ഉണ്ടമട്ടയുടെ വില 43 രൂപയിലും കുറുവ അരിയുടെ വില 32 ല്‍ നിന്ന് 40 രൂപയിലുമെത്തി.

അതേസമയം അരി വില കുറയ്ക്കാന്‍ സര്‍കാര്‍ നടപടി തുടങ്ങി. ആന്ധ്രയില്‍ നിന്ന് ജയ അരി ഇറക്കുമതി ചെയ്യാനാണ് നീക്കം. ആന്ധ്രപ്രദേശ് പൊതുവിതരണ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥ സംഘവും തിരുവനന്തപുരത്തെത്തും. ചൊവ്വാഴ്ച മന്ത്രി ജിആര്‍ അനിലിന്റെ നേതൃത്വത്തില്‍ ചര്‍ച നടത്തും. അരിവില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.

Kozhikode, News, rice, Price, Business, Government, Kerala: Rice price hiked.

ജയ അരിക്കൊപ്പം വറ്റല്‍ മുളക് അടക്കം വില വര്‍ധിച്ച മറ്റിനങ്ങളും സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്‍ നേരിട്ട് സംഭരിക്കാനും നീക്കമുണ്ട്. ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഉല്‍പാദനത്തില്‍ വന്ന കുറവാണ് വിലക്കയറ്റത്തിന്റെ മുഖ്യ കാരണം. ആന്ധ്രയില്‍ നെല്ല് സംഭരണം സര്‍കാര്‍ നിയന്ത്രണത്തിലായതും അരിയുടെ വരവു കുറച്ചു. അടുത്ത വിളവെടുപ്പ് നടത്തുന്ന ജനുവരി, ഫെബ്രുവരി മാസങ്ങള്‍ വരെ വിലക്കയറ്റം തുടര്‍ന്നേക്കാമെന്ന റിപോര്‍ടുകള്‍ക്കിടെയാണ് വിലക്കയറ്റം പിടിച്ചു നിര്‍ത്താനുളള സര്‍കാര്‍ നീക്കം.

Keywords: Kozhikode, News, rice, Price, Business, Government, Kerala: Rice price hiked.

Post a Comment