Follow KVARTHA on Google news Follow Us!
ad

Siddique Kappan | ജയില്‍മോചനമില്ല: ഇഡി കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ലക് നൗ കോടതി തള്ളി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,News,Media,Court,Bail plea,Supreme Court of India,Jail,Trending,National,
ലക്‌നൗ: (www.kvartha.com) ഇഡി കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ലക് നൗ കോടതി തള്ളി. യുഎപിഎ കേസില്‍ കാപ്പന് സുപ്രീംകോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജയില്‍മോചിതനാകാന്‍ കഴിഞ്ഞില്ല. ഉത്തര്‍പ്രദേശിലെ ജയിലില്‍ കഴിയുന്ന കാപ്പന് പുറത്തിറങ്ങണമെങ്കില്‍ ഇഡി കേസില്‍ കൂടി ജാമ്യം ലഭിക്കണം.

Journalist Siddique Kappan bail plea rejected by Court, News, Media, Court, Bail plea, Supreme Court of India, Jail, Trending, National

2020 ഒക്ടോബര്‍ അഞ്ചിനാണ് കാപ്പന്‍ അറസ്റ്റിലാകുന്നത്. ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹത്രാസിലേക്കുള്ള യാത്രാമധ്യേയാണ് കാപ്പനെ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റുചെയ്യുന്നത്. കാപ്പനൊപ്പം കാംപസ് ഫ്രണ്ട് നേതാക്കളേയും ഇതേകുറ്റം ചുമത്തി ജയിലില്‍ അടച്ചിരുന്നു.

രണ്ടുവര്‍ഷം ജയിലില്‍ കഴിഞ്ഞ കാപ്പന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞമാസം ഉപാധികളോടെ ജാമ്യം അനുവദിച്ചെങ്കിലും ഇഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പുറത്തിറങ്ങാനായിരുന്നില്ല. ഇതേ കേസില്‍ ജാമ്യം ലഭിച്ച കാപ്പന്‍ യാത്ര ചെയ്ത വാഹനത്തിന്റെ ഡ്രൈവര്‍ക്കും ഇഡി കേസ് ഉള്ളതിനാല്‍ ജയില്‍മോചനം സാധ്യമായിട്ടില്ല.

Keywords: Journalist Siddique Kappan bail plea rejected by Court, News, Media, Court, Bail plea, Supreme Court of India, Jail, Trending, National.

Post a Comment