Follow KVARTHA on Google news Follow Us!
ad

Joe Biden | വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് അമേരികൻ പ്രസിഡന്റ് ജോ ബൈഡൻ; സംഘടിപ്പിച്ചത് എക്കാലത്തെയും വലിയ പരിപാടി; ദൃശ്യങ്ങൾ കാണാം

Joe Biden Hosts White House's Biggest-Ever Diwali Celebration #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

വാഷിംഗ്ടൺ: (www.kvartha.com) യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ഡോ ജിൽ ബൈഡനും വൈറ്റ് ഹൗസിൽ എക്കാലത്തെയും വലിയ ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ജോർജ് ബുഷിന്റെ ഭരണകാലത്താണ് വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം ആരംഭിച്ചത്. വൈറ്റ് ഹൗസിലെ കിഴക്കേമുറിയിൽ നടന്ന ദീപാവലി ആഘോഷങ്ങളിൽ 200-ലധികം പ്രമുഖ ഇൻഡ്യൻ-അമേരികക്കാർ പങ്കെടുത്തു.

              

Joe Biden Hosts White House's Biggest-Ever Diwali Celebration, Washington, America, International, News, Top-Headlines,Latest-News,India,Diwali,Celebration,President.

ഇൻഡ്യ-അമേരികൻ ബന്ധങ്ങളുമായി ബന്ധപ്പെട്ട ചില ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണ് വൈറ്റ് ഹൗസിലെ കിഴക്കേമുറി. ആണവ കരാർ ഒപ്പിട്ടത് ഇവിടെയാണ്. 2008 നവംബറിൽ അന്നത്തെ അമേരികൻ പ്രസിഡന്റ് ബരാക് ഒബാമയുടെയും പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും സംയുക്ത പത്രസമ്മേളനവും ഇവിടെ നടന്നിരുന്നു.

ദീപാവലി ആഘോഷങ്ങളിൽ കൗതുകകരമായ സാംസ്കാരിക പരിപാടികൾ അരങ്ങേറി. ഋഷഭ് ശർമയുടെയും ഡാൻസ് ട്രൂപായ 'ദി സാ ഡാൻസ് കംപനി'യുടെയും പരിപാടികളും ആവേശം പകർന്നു. സാരി, ലെഹംഗ, ഷെർവാണി തുടങ്ങിയ പരമ്പരാഗത ഇൻഡ്യൻ വസ്ത്രങ്ങൾ ധരിച്ച അതിഥികൾ ഇൻഡ്യൻ വിഭവങ്ങൾ ആസ്വദിച്ചു കഴിച്ചു.

ഈ അവസരത്തിൽ, ആതിഥ്യമരുളുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 'ഇത്തരത്തിലുള്ള ആദ്യ ദീപാവലി ആഘോഷമാണ് വൈറ്റ് ഹൗസിൽ നടക്കുന്നത്. മുമ്പത്തേക്കാൾ കൂടുതൽ ഏഷ്യൻ-അമേരികക്കാർ ഇന്ന് നമുക്കുണ്ട്. ദീപാവലിയെ അമേരികൻ സംസ്കാരത്തിന്റെ ഭാഗമാക്കിയതിന് ഞങ്ങൾ നന്ദി പറയുന്നു. ലോകത്തിലേക്ക് വെളിച്ചം കൊണ്ടുവരാൻ നമുക്കോരോരുത്തർക്കും ശക്തിയുണ്ടെന്ന് ദീപാവലി നമ്മെ ഓർമ്മിപ്പിക്കുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: Joe Biden Hosts White House's Biggest-Ever Diwali Celebration, Washington, America, International, News, Top-Headlines,Latest-News,India,Diwali,Celebration,President.

Post a Comment