Follow KVARTHA on Google news Follow Us!
ad

Recruitment | അഗ്‌നിപഥ്‌: വ്യോമസേനയിൽ അവസരം; 2023 ജനുവരി ബാചിലേക്കുള്ള റിക്രൂട്മെൻറ്‌ വിജ്ഞാപനം പുറത്തിറങ്ങി; അപേക്ഷിക്കേണ്ടത് എങ്ങനെ, തീയതി, യോഗ്യത, അറിയേണ്ടതെല്ലാം

Indian Air Force Agniveer Recruitment 2022-23, Apply Online #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) അഗ്നിപഥ് പദ്ധതിക്ക് കീഴിലുള്ള റിക്രൂട്മെന്റിനുള്ള വിജ്ഞാപനം വ്യോമസേന പുറത്തിറക്കി. 2023 ജനുവരിയിലെ ബാചിലേക്കാണ് അഗ്നിവീറിന്റെ റിക്രൂട്മെന്റ്. 17.5 വയസിനും 23 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷാ പ്രക്രിയ നവംബർ ഏഴ് മുതൽ ആരംഭിക്കും, ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 23 ആണ്. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ഓൺലൈൻ പരീക്ഷ 2023 ജനുവരി 18 മുതൽ 24 വരെ നടത്തും.
                      
Indian Air Force Agniveer Recruitment 2022-23, Apply Online, News,National,New Delhi,Top-Headlines,Latest-News,Recruitment, Website.

ഈ പദ്ധതി പ്രകാരം യുവാക്കൾക്ക് നാല് വർഷം വ്യോമസേനയിൽ സേവനം ചെയ്യാൻ അവസരം ലഭിക്കും. നാല് വർഷത്തെ സേവനത്തിന് ശേഷം ഉദ്യോഗാർഥികൾക്ക് വലിയ തുക നൽകും. ഇതിന് പുറമെ അഗ്നിവീർ നൈപുണ്യ സർടിഫികറ്റും നൽകും. സേനാംഗങ്ങൾക്ക് എല്ലാ വർഷവും 30 ദിവസത്തെ അവധിയും അനുവദിക്കും. ഇതുകൂടാതെ മെഡികൽ ഉപദേശപ്രകാരം അസുഖ അവധിയും ലഭിക്കും.

യോഗ്യത

കണക്ക്, ഫിസിക്‌സ്, ഇൻഗ്ലീഷ് എന്നിവയിൽ കുറഞ്ഞത് 50% മാർകോടെ 12-ാം ക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ മൂന്ന് വർഷത്തെ എൻജിനീയറിംഗ് ഡിപ്ലോമ. ഫിസിക്‌സ്, മാത്‌സ് എന്നിവയുമായി രണ്ട് വർഷത്തെ പ്രൊഫഷണൽ കോഴ്‌സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. അഗ്നിവീറിന് അപേക്ഷിക്കുന്നവരുടെ ഉയരം 152.5 സെന്റീമീറ്റർ ആയിരിക്കണം.

ശമ്പളം

ആദ്യ വർഷം 30,000 രൂപ/- ശമ്പളവും അലവൻസുകളും

രണ്ടാം വർഷം 33000/- ശമ്പളവും അലവൻസുകളും

മൂന്നാം വർഷം 36500/- ശമ്പളവും അലവൻസുകളും

നാലാം വർഷം 40000/- ശമ്പളവും അലവൻസുകളും

തെരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്തുപരീക്ഷ

ഫിസികൽ ഫിറ്റ്നസ് ടെസ്റ്റ്

മെഡികൽ ടെസ്റ്റ്

അപേക്ഷിക്കേണ്ടത് ഇങ്ങനെ

1. ഔദ്യോഗിക വെബ്സൈറ്റ് agnipathvayu(dot)cdac(dot)in സന്ദർശിക്കുക.

2. ഹോംപേജിൽ Apply Online Link ക്ലിക് ചെയ്യുക.

3. ഇമെയിൽ ഐഡി, പാസ്‌വേഡ്, ക്യാപ്‌ച കോഡ് എന്നിവ പോലുള്ള നിങ്ങളുടെ ആവശ്യമായ വിശദാംശങ്ങൾ നൽകുക.

4. പുതിയ ഉദ്യോഗാർഥികൾ New User Links ക്ലിക് ചെയ്യുക. സിസ്റ്റം പാസ്‌വേഡ് ജനറേറ്റ് ചെയ്യുകയും രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിയിൽ ലഭ്യമാക്കുകയും ചെയ്യും.

5. ഫോം പൂരിപ്പിക്കുക. അവസാനമായി അപേക്ഷാ ഫീസ് അടച്ച് ഫോം സമർപിക്കുക. ഭാവിയിലെ ഉപയോഗത്തിനായി കോപി സൂക്ഷിക്കുക.

അപേക്ഷാ ഫീസ്

അപേക്ഷാഫീസ് 250 രൂപയാണ്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി അടയ്ക്കാം.

Keywords: Indian Air Force Agniveer Recruitment 2022-23, Apply Online, News,National,New Delhi,Top-Headlines,Latest-News,Recruitment, Website.

Post a Comment