Follow KVARTHA on Google news Follow Us!
ad

Global Hunger Index | ആഗോള പട്ടിണി സൂചികയിൽ ഇൻഡ്യ 101-ൽ നിന്ന് 107-ലേക്ക് താഴ്ന്നു; രാജ്യത്തിന്റെ സ്ഥാനം നേപാൾ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവയ്ക്കും പിന്നിൽ

India Falls To 107 From 101 In Global Hunger Index, Behind Pak, Nepal#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) 121 രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചികയിൽ (GHI) 101-ാം സ്ഥാനത്തായിരുന്ന ഇൻഡ്യ 107-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, അയൽരാജ്യങ്ങളായ നേപാൾ (81), പാകിസ്താൻ (99), ശ്രീലങ്ക (64), ബംഗ്ലാദേശ് (84) എന്നിവയ്ക്ക് പിന്നിലാണ് ഇൻഡ്യയുടെ സ്ഥാനം. ചൈന, തുർക്കി, കുവൈറ്റ് എന്നിവയുൾപെടെ 17 രാജ്യങ്ങൾ രാജ്യങ്ങൾ ജി എച് ഐ സ്‌കോർ അഞ്ചിൽ താഴെയുമായി മുൻനിര റാങ്കിൽ ഇടം പിടിച്ചതായി പട്ടിണിയും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ഗ്ലോബൽ ഹംഗർ ഇൻഡക്‌സിന്റെ വെബ്‌സൈറ്റ് റിപോർട് ചെയ്തു. യെമൻ ആണ് ഏറ്റവും പിന്നിൽ.
  
New Delhi, India, News, Top-Headlines, Bangladesh, Nepal, Srilanka, International, Pakistan, Prime Minister, India Falls To 107 From 101 In Global Hunger Index, Behind Pak, Nepal.

ഐറിഷ് ഏജൻസി കൺസർൺ വേൾഡ് വൈഡും ജർമൻ സംഘടനയായ വെൽറ്റ് ഹംഗർ ഹിൽഫും സംയുക്തമായി തയ്യാറാക്കിയ റിപോർട്, ഇൻഡ്യയിലെ പട്ടിണിയുടെ അളവ് 'ഗുരുതരമാണ്' എന്ന് വിശേഷിപ്പിച്ചു. 2021ൽ 116 രാജ്യങ്ങളിൽ ഇൻഡ്യ 101-ാം സ്ഥാനത്തായിരുന്നു. രാജ്യത്തിന്റെ ജി എച് ഐ സ്‌കോറും കുറഞ്ഞു - 2000-ൽ 38.8-ൽ നിന്ന് 2014-നും 2022-നും ഇടയിൽ 28.2 - 29.1 എന്ന ശ്രേണിയിലേക്ക് താഴ്ന്നു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർകാരിന്റെ എട്ട് വർഷത്തെ ഭരണത്തിൽ 2014 മുതൽ സ്കോർ കൂടുതൽ മോശമായെന്ന് റിപോർട് ഉദ്ധരിച്ച് കോൺഗ്രസ് എംപി പി ചിദംബരം പറഞ്ഞു. 'കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ്, പട്ടിണി, മുരടിപ്പ്, പാഴായിപ്പോകൽ തുടങ്ങിയ യഥാർത്ഥ പ്രശ്‌നങ്ങൾ ബഹുമാനപ്പെട്ട പ്രധാനമന്ത്രി എപ്പോഴാണ് ശ്രദ്ധിക്കുക?', അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു.

Post a Comment