Follow KVARTHA on Google news Follow Us!
ad

Assembly election | നിയമസഭാ തെരഞ്ഞെടുപ്പ്: ഹിമാചലിൽ നവംബർ 12ന് ജനവിധി; ഫലം ഡിസംബർ 8ന്; ഗുജറാത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ല

Himachal Pradesh Assembly election to be held on November 12, results on December 8 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. ഒരു ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ്. വോടെടുപ്പ് നവംബർ 12നും വോടെണ്ണൽ ഡിസംബർ എട്ടിനും നടക്കും. 68 സീറ്റുകളുള്ള ഹിമാചൽ പ്രദേശ് നിയമസഭയുടെ കാലാവധി ജനുവരി എട്ടിന് അവസാനിക്കും. 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 44 സീറ്റും കോൺഗ്രസിന് 21 സീറ്റും ലഭിച്ചു.                
Himachal Pradesh Assembly election to be held on November 12, results on December 8, New Delhi, News,Top-Headlines, Latest-News, Assembly Election, Himachal pradesh, Result, Gujarat, Congress.      

പ്രധാന തീയതികൾ

വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി: ഒക്ടോബർ 17
നാമനിർദേശ പത്രിക സമർപിക്കേണ്ട അവസാന തീയതി: ഒക്ടോബർ 25
സൂക്ഷ്മപരിശോധന തീയതി: ഒക്ടോബർ 27
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി: ഒക്ടോബർ 29
വോടെടുപ്പ് തീയതി: നവംബർ 12
വോടെണ്ണൽ തീയതി: ഡിസംബർ 8.

അതേസമയം ഹിമാചലിനൊപ്പം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഗുജറാത് തെരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചിട്ടില്ല. തീരുമാനത്തിലെത്താൻ നിയമങ്ങൾ, രണ്ട് സംസ്ഥാനങ്ങളുടെയും നിയമസഭാ കാലാവധിയുടെ തീയതികൾ തമ്മിലുള്ള അന്തരം, കാലാവസ്ഥ എന്നിവ ഉൾപെടെ വിവിധ ഘടകങ്ങൾ പരിഗണിച്ചതായി തിരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞു. ഗുജറാത് നിയമസഭയുടെ കാലാവധി ഫെബ്രുവരി 18 നാണ് അവസാനിക്കുന്നത്.

Keywords: Himachal Pradesh Assembly election to be held on November 12, results on December 8, New Delhi, News,Top-Headlines, Latest-News, Assembly Election, Himachal pradesh, Result, Gujarat, Congress.

Post a Comment