Follow KVARTHA on Google news Follow Us!
ad

Cheque bounce | ചെക് ബൗൺസ് ആവുന്നത് ഒഴിവാക്കാൻ സർകാർ പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് റിപോർട്; ഈ മാറ്റങ്ങൾ സംഭവിക്കാം

Govt may bring new rules regarding Cheque bounce cases, THESE big changes could be made#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ചെക് ബൗൺസ് (Cheque bounce) ആവുന്നത് ശിക്ഷാർഹമായ കുറ്റമായി കണക്കാക്കപ്പെടുന്നു, നിയമപരമായി നീങ്ങിയാൽ ചെകിന്റെ ഇരട്ടി തുകയായോ രണ്ട് വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ഇത്തരം കേസുകൾ ഫലപ്രദമായി നേരിടാൻ കേന്ദ്രസർകാർ ഉടൻ പുതിയ നിയമം കൊണ്ടുവരുമെന്ന് റിപോർട്. നിയമങ്ങൾ സംബന്ധിച്ച് നിരവധി നിർദേശങ്ങളും ലഭിച്ചിട്ടുണ്ടെന്നും അതിന് ശേഷമാണ് ധനമന്ത്രാലയം ഇക്കാര്യം ആലോചിക്കുന്നതെന്നും സീ ന്യൂസ് റിപോർട് ചെയ്തു.
  
New Delhi, India, News, Top-Headlines, Government, Case, Ministry, Govt may bring new rules regarding Cheque bounce cases, THESE big changes could be made.

ചെക് ബൗൺസ് ഉണ്ടായാൽ കുറച്ച് ദിവസത്തേക്ക് പിൻവലിക്കലിന് നിർബന്ധിത മൊറടോറിയം പോലുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അടുത്തിടെ ധനമന്ത്രാലയത്തോട് അഭ്യർഥിച്ചിരുന്നു, അതുവഴി ചെകുകൾ നൽകുന്നവർക്ക് ഉത്തരവാദിത്തമുണ്ടാകുമെന്നാണ് അഭിപ്രായം.

ചെക് ബൗൺസിന്റെ വർധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത്, മന്ത്രാലയം അടുത്തിടെ ഉന്നതതല യോഗം വിളിച്ചിരുന്നു, അതിൽ നിരവധി നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ചെക് നൽകുന്നയാളുടെ മറ്റൊരു അകൗണ്ടിൽ നിന്ന് പണം ഈടാക്കുന്നത് സംബന്ധിച്ച നിയമങ്ങൾ ധനമന്ത്രാലയം പരിഗണിക്കുന്നുണ്ട്. ഇതോടൊപ്പം പുതിയ അകൗണ്ടുകൾ തുറക്കുന്നത് നിരോധിക്കുകയും ചെയ്തേക്കാം. കൂടാതെ ചെക് ബൗൺസിനെ ലോണിന്റെ ഡിഫോൾടായി കണക്കാക്കുകയും ക്രഡിറ്റ് സ്കോർ കുറയ്ക്കുന്നതിന് ക്രെഡിറ്റ് ഇൻഫർമേഷൻ കംപനികൾക്ക് റിപോർട് ചെയ്യുക എന്നൊരു നിർദേശവും മുന്നിലുണ്ട്.

You Might Also Like: 

Post a Comment