Follow KVARTHA on Google news Follow Us!
ad

Truth Social | സാമൂഹ്യ മാധ്യമ രംഗം കീഴടക്കാൻ മുൻ അമേരികൻ പ്രസിഡന്റ്; ഡൊണാൾഡ് ട്രംപിന്റെ 'ട്രൂത് സോഷ്യൽ' ആപിന് ഗൂഗിൾ അംഗീകാരം നൽകി, പ്ലേ സ്റ്റോറിൽ ഉടൻ

Google approves Trump’s Truth Social for Play Store #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെൽഹി: (www.kvartha.com) മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന് ഗൂഗിളിന്റെ അംഗീകാരം. ട്രംപ് മീഡിയ ആൻഡ് ടെക്‌നോളജി ഗ്രൂപിന്റെ (TMTG) ആപ് ട്രൂത് സോഷ്യൽ (Truth Social) ഉടൻ പ്ലേ സ്റ്റോറിൽ ലഭ്യമാക്കുമെന്ന് ഗൂഗിൾ അറിയിച്ചു. 'ഗൂഗിളിനൊപ്പം പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ട്, എല്ലാ അമേരികക്കാരിലേക്കും ട്രൂത് സോഷ്യൽ എത്തിക്കാൻ ഞങ്ങളെ സഹായിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്', TMTG യുടെ ചീഫ് എക്‌സിക്യൂടീവ് ഓഫീസർ ഡെവിൻ നൂൺസ് പ്രസ്താവനയിൽ പറഞ്ഞു.
                          
Google approves Trump’s Truth Social for Play Store, newdelhi,News,Top-Headlines,Latest-News,Social Media,America,President,google,Facebook,Donald-Trump.


ഫെബ്രുവരിയിൽ ആപിൾ ആപ് സ്റ്റോറിൽ അമേരികയിൽ ആരംഭിച്ച ട്രൂത് സോഷ്യൽ, വേണ്ടത്ര ഉള്ളടക്ക മോഡറേഷൻ ഇല്ലാത്തതിനാൽ മുമ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായിരുന്നില്ല. ശാരീരികമായ ഭീഷണികളും അക്രമത്തിന് പ്രേരണയും പോലുള്ള ഉള്ളടക്കത്തെ വിലക്കുന്ന പ്ലേ സ്റ്റോർ നയങ്ങളുടെ ലംഘനങ്ങളെക്കുറിച്ച് ട്രൂത് സോഷ്യലിനോട് നേരത്തെ ഗൂഗിൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ആപുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ വിതരണം ചെയ്യാമെന്നും എന്നാൽ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ഗൂഗിൾ വക്താവ് വ്യക്തമാക്കി. 2021 ജനുവരി ആറിലെ യുഎസ് ക്യാപിറ്റൽ കലാപത്തെത്തുടർന്ന് ട്വിറ്റർ, ഫേസ്ബുക്, യൂട്യൂബ് എന്നിവയിൽ നിന്ന് വിലക്കപ്പെട്ട ട്രംപ് സോഷ്യൽ ട്രൂതിലൂടെ സാമൂഹ്യ മാധ്യമങ്ങളിൽ തന്റെ സാന്നിധ്യം പുനഃസ്ഥാപിച്ചിരിക്കുകയാണ്.

Keywords: Google approves Trump’s Truth Social for Play Store, Newdelhi,News,Top-Headlines,Latest-News,Social Media,America,President,google,Facebook,Donald-Trump. 

Post a Comment