Follow KVARTHA on Google news Follow Us!
ad

George Palackalody | ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ തിളങ്ങാൻ മലയാളി; മെൽബണിൽ ലിബറൽ പാർടി സ്ഥാനാർഥിയായി ജോർജ് പാലക്കലോടി

George Palackalody became the Liberal Party candidate in Melbourne #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
മെൽബൺ: (www.kvartha.com) ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാന തെരഞ്ഞെടുപ്പിൽ മെൽബണിൽ നിന്നുള്ള സ്ഥാനാർഥിയായി മലയാളിയായ ജോർജ് പാലക്കലോടിയെ (അരുൺ ജോർജ് മാത്യു പാലക്കലോടി) തെരഞ്ഞെടുത്തു. പ്രതിപക്ഷ കക്ഷിയായ ലിബറൽ പാർടിയുടെ സ്ഥാനാർഥിയായാണ് കോട്ടയം കുറവിലങ്ങാട് സ്വദേശിയായ ജോർജ് പാലക്കലോടി അങ്കത്തിനിറങ്ങുന്നത്.
                  
George Palackalody became the Liberal Party candidate in Melbourne, International,Australia,Kottayam,News,Top-Headlines,Latest-News,Political party.
            
കുറവിലങ്ങാട് പാലക്കലോടിയിലെ പരേതനായ പി വി മാത്യു - റിട. ബാങ്ക് മാനജർ ത്രേസ്യാമ്മ ജോസഫ് ദമ്പതികളുടെ മകനാണ് ജോർജ്. മാധ്യമപ്രവർത്തകയും സംഘടനാ പ്രവർത്തങ്ങളിൽ സജീവ സാന്നിധ്യവുമായ ഭാര്യ ഗീതു എലിസബത്ത് കോട്ടയം പുത്തൻപുരക്കൽ കുടുംബഗമാണ്. മാത്യു, ആൻഡ്രൂ എന്നിവരാണ് മക്കൾ.

2006ൽ ഉപരിപഠനത്തിനായി ഓസ്ട്രേലിയയിൽ എത്തിയ ജോർജ് പാലക്കലോടി, ഐടിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. വിദ്യാർഥി കാലം മുതൽ ലിബറൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മാധ്യമ പ്രവർത്തന രംഗത്തും സംഘടനാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം ആയ ജോർജ് പാലക്കലോടി ഓസ്ട്രേലിയൻ മലയാളികൾക്കിടയിൽ സുപരിചിതനായ വ്യക്തി കൂടിയാണ്.

ഇൻഡ്യൻ ഓവർസീസ് കോൺഗ്രസിന്റെ (IOC Australia) ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ ജോർജ് പാലക്കലോടിയുടെ സാമൂഹിക സാംസ്‌കാരിക മേഖലകളിലുള്ള പ്രവർത്തങ്ങളും, സംഭാവനകളും, ലിബറൽ ആശയങ്ങളും മുൻനിർത്തിയാണ് അദ്ദേഹത്തെ സ്ഥാനാർഥിയായി തെരഞ്ഞെടുത്തതെന്ന് ലിബറൽ പാർടി വൃത്തങ്ങൾ പറഞ്ഞു. വിക്ടോറിയ സ്റ്റേറ്റ് ഇലക്ഷൻ നവംബര് അവസാനത്തോടെ നടക്കും.

സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ അതീവ സന്തോഷമുണ്ടെന്നും, ലിബറൽ പാർടി വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നും, മെൽബണിൽനിന്നും തനിക്ക് മികച്ച വിജയമുണ്ടാവുമെന്നും ജോർജ് പാലക്കലോടി പ്രതികരിച്ചു. മലയാളികളുടെയും സുഹൃത്തുക്കളുടെയും വലിയ പിന്തുണ തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നുണ്ട്. തന്റെ സ്ഥാനാർഥിത്വം മറ്റുള്ളവർക്കും മുൻനിരയിലേക്ക് വന്നു പ്രവർത്തിക്കാൻ കൂടുതൽ പ്രചോദനമാവുമെന്ന പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: George Palackalody became the Liberal Party candidate in Melbourne, International,Australia,Kottayam,News,Top-Headlines,Latest-News,Political party.



< !- START disable copy paste -->

Post a Comment